SHARE

യു എ ഇയില്‍ സൂപ്പര്‍ താരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് രണ്ടാം എഡിഷന്‍ ടി10 ലീഗ്. മറാത്താ അറേബ്യന്‍സ്, പഖ്ത്തൂണ്‍സ്, ബെംഗാള്‍ ടൈഗേഴ്‌സ്, പഞ്ചാബി ലെജന്‍ഡ്‌സ്, കേരളാ കിംഗ്‌സ്, രാജ്പൂത്ത്‌സ്, നോര്‍ത്തേണ്‍ വാരിയേഴ്‌സ്, കറാച്ചിയന്‍സ് തുടങ്ങിയ ടീമുകളാണ് ലീഗില്‍ ഏറ്റുമുട്ടുന്നത്.

ലീഗിന് വേണ്ടി കേരളാ കിംഗ്‌സ് കഴിഞ്ഞ വര്‍ഷത്തെ ഐക്കണ്‍ താരമായ ഇയാന്‍ മോര്‍ഗനെ ടീമിനൊപ്പം നിലനിര്‍ത്തിയിരിക്കുകയാണ്. മോര്‍ഗന്‍ തന്നെയായിരിക്കും ടീമിനെ നയിക്കുന്നതും. റാഷിദ് ഖാന്‍, ഷാഹിദ് അഫ്രിദി, സുനില്‍ നരെയ്ന്‍ ഷുഹൈബ് മാലിക്, ബ്രെണ്ടന്‍ മക്കല്ലം, ഡാരന്‍ സമ്മി, ഷെയ്ന്‍ വാട്‌സണ്‍ എന്നിവരാണ് മറ്റു ടീമുകളുടെ ഐക്കണ്‍ താരങ്ങള്‍. ഇപ്പോൾ ലീഗിനുള്ള മിനി ഡ്രാഫ്റ്റ് മാത്രമാണ് പൂർത്തിയായിട്ടുള്ളത്. കൂടുതൽ താരങ്ങളുടെ വിവരങ്ങളും ലീഗ് ഷെഡ്യൂളും പിന്നീട് പുറത്തു വരും.

ടി10 ലീഗിനുള്ള ടീമുകള്‍ (മിനി ഡ്രാഫ്റ്റിന് ശേഷം): 

മറാത്താ അറേബ്യന്‍സ്: റാഷിദ് ഖാന്‍, ജെയിംസ് ഫോക്‌നര്‍, അലക്‌സ് ഹെയ്ല്‍സ്, ഡ്വെയിന്‍ ബ്രാവോ, കമ്രാന്‍ അക്മല്‍

പഖ്ത്തൂണ്‍സ്: ഷാഹിദ് അഫ്രീദി, കോളിന്‍ ഇന്‍ഗ്രാം, ഡേവിഡ് വില്ലി, മുഹമ്ദ് ഇര്‍ഫാന്‍, ലിയാം ഡോവ്‌സണ്‍

ബംഗാള്‍ ടൈഗേഴ്‌സ്: സുനില്‍ നരെയ്ന്‍, ജേസണ്‍ റോയ്, സാം  ബില്ലിംഗ്‌സ്, ആസിഫ് അലി, മുജീബ് സദ്‌റാന്‍

പഞ്ചാബി ലെജന്‍ഡ്‌സ്: ഷുഹൈബ് മാലിക, ഇവിന്‍ ലൂയിസ്, ക്രിസ് ജോര്‍ദാന്‍, ലൂക്ക് റോഞ്ചി, ലിയാം പ്ലങ്കറ്റ്

കേരളാ കിംഗ്‌സ്: ഇയാന്‍ മോര്‍ഗന്‍, കീറോണ്‍ പൊള്ളാര്‍ഡ്, സുഹൈല്‍ തന്‍വീര്‍, പോള്‍ സ്റ്റിര്‍ലിംഗ്, ദാസുന്‍ ഷനക

രാജ്പൂത്ത്‌സ്: ബ്രെ്ണ്ടന്‍ മക്കല്ലം, മുഹമ്മദ് ഹഫീസ്, റിലീ റോസോ, ക്രിസ് ലിന്‍, മുഹമ്മദ് ഷഹ്‌സാദ്

നോര്‍ത്തേണ്‍ വാരിയേഴ്‌സ്: ഡാരന്‍ സമ്മി, ആന്‍ഡ്രെ റസ്സല്‍, ഡ്വെയിന്‍ സ്മിത്ത്, വഹാബ് റിയാസ്, നിക്കോളാസ് പൂറന്‍

കറാച്ചിയന്‍സ്: ഷെയ്ന്‍ വാട്‌സണ്‍, ജോഫ്രാ ആർച്ചർ, ആന്റോണ്‍ ഡെവിഷ്, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, ബെന്‍ ലോഗ്ലിന്‍.