SHARE

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ ആരൊക്കെ നിഷേധിച്ചിട്ടും ഇപ്പോഴും ശക്തമാണ്. ലോകകപ്പിനിടെയായിരുന്നു ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ വിഡ്ഢിത്തം എന്നാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി വിശേഷിപ്പിച്ചത്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി താന്‍ ടീമിനൊപ്പം ഉണ്ട് . അവര്‍ എങ്ങനെയാണ് കളിക്കുന്നതെന്നും അവരുടെ വര്‍ക്ക് എത്തിക്‌സും തനിക്ക് നന്നായി അറിയാം. കോഹ്‌ലി – രോഹിത് പോരിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വെറും വിഡ്ഢിത്തം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോഹ്‌ലിയുടെ നായക സ്ഥാനത്തെ മികവും രോഹിത്തിന്റെ ലോകകപ്പിലെ പ്രകടനവും ചൂണ്ടിക്കാട്ടിയായിരുന്നു രവിശാസ്ത്രിയുടെ പ്രതികരണം.

രോഹിത്തുമായി പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്ത കോഹ്‌ലിയും നേരത്തെ നിഷേധിച്ചിരുന്നു. ഇത്തരം വാര്‍ത്തകള്‍ തന്നെ ഞെട്ടിക്കുന്നുവെന്നായിരുന്നു അദ്ദേഹം വെസ്റ്റ്ഇന്‍ഡീസ് പര്യടനത്തിനു മുമ്പ് പ്രതികരിച്ചത്. ഇപ്പോള്‍ ഇത് കെട്ടുകഥയാണെന്ന പ്രതികരണം പരിശീലകന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുകയാണ്.