SHARE

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും താനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ടീം മുഖ്യ പരിശീലകന്‍ രവിശാസ്ത്രി രംഗത്ത് ഗാംഗുലിയോട് തനിക്ക് ബഹുമാനമാണുള്ളതെന്നും ഇത് മനസ്സിലാക്കാന്‍ സാധിക്കാത്തവരോട് ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒത്തുകളി വിവാദങ്ങള്‍ക്കു ശേഷം ഏറെ പ്രശ്‌നങ്ങളില്‍ അകപ്പെട്ടിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ രക്ഷിച്ചെടുത്തയാളാണ് ഗാംഗുലിയെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു പറയുന്നത് മാധ്യമങ്ങള്‍ക്ക് എന്നും ഒരു ആഘോഷമാണെന്നും എന്നാല്‍ ഇത് കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്നും ശാസ്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ ഗാംഗുലിയും പ്രതികരിച്ചിരുന്നു. പ്രശ്‌നങ്ങളുണ്ടെന്നുള്ളത് ചിലരുടെ ഊഹങ്ങള്‍ മാത്രമാണെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം. 2016 ല്‍ സൗരവ് ഗാംഗുലി ഉള്‍പ്പെട്ട ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി രവിശാസ്ത്രിയെ മറികടന്ന് അനില്‍ കുംബ്ലെയെ പരിശീലകനാക്കാന്‍ ശിപാര്‍ശ ചെയ്തതുമുതലാണ് ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു തുടങ്ങിയത്.