SHARE

ഇക്കഴിഞ്ഞ ടി20 ലോകകപ്പിന് പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലസ്ഥാനത്ത് നിന്ന് രവി ശാസ്ത്രി പടിയിറങ്ങിയത്. 2017-ൽ ഇന്ത്യയുടെ പരിശീലകനായി സ്ഥാനമേറ്റ ശാസ്ത്രിയുടെ കീഴിൽ ടീം ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ശാസ്ത്രിയുടെ പിൻ​ഗാമിയായി മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡാണിപ്പോൾ ടീം പരിശീലകൻ.

ഇന്ത്യൻ ടീം പരിശീലകസ്ഥാനമൊഴിഞ്ഞതോടെ ശ്സത്രിയുടെ അടുത്ത നീക്കമെന്തെന്ന ചർച്ചകൾ സജീവമാണ്. വിഖ്യാത കമന്റേറ്ററായ ശാസ്ത്രി ആ ദൗത്യം തുടരുമെന്നും അതല്ല ഐപിഎല്ലിൽ പരിശീലകനായെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദിന്റെ പരിശീലകനായി ശാസ്ത്ര എത്തുമെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും വന്നില്ല. എന്നാൽ തനിക്ക് ഐപിഎല്ലിൽ പരിശീലകനാകാൻ താൽപര്യമുണ്ടെന്ന് ശാസ്ത്രി വെളിപ്പെടുത്തി. ദ വീക്കിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒരു ഐപിഎൽ ഫ്രാഞ്ചൈസിയുടെ പരിശീലകനാകാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ചാൽ, നൂറ് ശതമാനം ഉണ്ടെന്നാണ് ഞാൻ പറയുന്നത്. ടിവി ബ്രോ‍ഡ്കാസ്റ്റിം​ഗ് രം​ഗത്ത് 25 വർഷത്തെ പരിചയസമ്പത്തെനിക്കുണ്ട്, ലോകം മുഴുവൻ കറങ്ങിയിട്ടുമുണ്ട്, അതുകൊണ്ട് തന്നെ ഇപ്പോൾ ആധുനിക ക്രിക്കറ്റ് താരങ്ങൾ എങ്ങനെ ചിന്തിക്കുന്നുവെന്ന് എനിക്ക് അറിയാം, ശാസ്ത്രി പറഞ്ഞു.