SHARE

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി രംഗത്ത്. കോഹ്‌ലി-രോഹിത് പോരിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ വിഡ്ഢിത്തം എന്നാണ് രവി ശാസ്ത്രി വിശേഷിപ്പിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി താന്‍ ടീമിനൊപ്പം ഉണ്ട്.

അവര്‍ എങ്ങനെയാണ് കളിക്കുന്നതെന്നും അവരുടെ വര്‍ക്ക് എത്തിക്‌സും നന്നായി അറിയാം. കോഹ്‌ലി-രോഹിത് പോരിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വെറും വിഡ്ഢിത്തം മാത്രമാണ് രവി ശാസ്ത്രി പറഞ്ഞു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിസിസിഐ ഇടപെട്ടെന്ന് ഇടയ്ക്ക് വാര്‍ത്തകള്‍ വന്നിരുന്നു.