SHARE

ഐപിഎല്ലില്‍ വീണ്ടും നിര്‍ണ്ണായക നീക്കങ്ങള്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ നായകന്‍ രവിചന്ദ്ര അശ്വിനെ ഡല്‍ഹി ക്യാപിറ്റല്‍സിനു കൈമാറുന്നു. ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ ആദ്യം നിലനിന്നിരുന്നുവെങ്കിലും പിന്നീട് അനില്‍ കുംബ്ലെ പരിശീലക സ്ഥാനത്ത് എത്തിയതോടെ അശ്വിനെ നിലനിര്‍ത്താന്‍ പഞ്ചാബ് തീരുമാനിച്ചുവെന്നു വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ അശ്വിന്‍ ഡല്‍ഹിക്കൊപ്പം ചേരുമെന്ന കാര്യം ഐപിഎല്ലുമായി ബന്ധപ്പെട്ട ബിസിസിഐയുടെ മുതിര്‍ന്ന ആളാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പിറ്റിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അശ്വിനെ കൈമാറുന്നതിനു പകരം മറ്റു രണ്ടു താരങ്ങള്‍ പഞ്ചാബിലെത്തും കൈമാറ്റ കരാറിലെ മറ്റു രണ്ടു താരങ്ങള്‍ ആരെന്നു ഇതുവരെ പുറത്തു വിട്ടിട്ടില്ല.

മുമ്പും അശ്വിനെ ഡല്‍ഹിയ്ക്ക് കൈമാറാന്‍ ശ്രമം നടന്നെങ്കിലും ഈ രണ്ടു താരങ്ങളെ പകരം നല്‍കുന്ന കാര്യത്തില്‍ തീരുമാനമാകാഞ്ഞതാണ് കാര്യങ്ങള്‍ നീളാന്‍ കാരണമായതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

അശ്വിന്റെ കീഴില്‍ കഴിഞ്ഞ സീസണില്‍ കിംഗ്‌സ് ഇലവന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിരുന്നില്ല. അശ്വിന്‍ പോയതോടെ കെ.എല്‍. രാഹുല്‍ കിംഗ്‌സ് ഇലവന്റെ നായകസ്ഥാനത്തെത്താണ് സാധ്യത കൂടുതല്‍.