SHARE

ഹാർദിക് പാണ്ട്യയുടെ അഭാവത്തിൽ ഇന്ത്യൻ ഏകദിന ടീമിലെ പ്രധാന ഓൾ റൗണ്ടറാണ് രവീന്ദ്ര ജഡേജ. ഇടം കൈയ്യൻ സ്പിൻ കൊണ്ട് എതിരാളികളെ വലയ്ക്കുന്ന ജഡേജ ബാറ്റിംഗിലും തകർത്തടിക്കാൻ കെൽപ്പുള്ള താരമാണ്. ഓസീസിനെതിരെ നാളെ മെൽബണിൽ നടക്കുന്ന മൂന്നാം ഏകദിനത്തിനിറങ്ങുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ ഒരപൂർവ്വ നേട്ടത്തിനരികെയാണ് ജഡേജ. മത്സരത്തിൽ 10 റൺസ് നേടാൻ കഴിഞ്ഞാൽ ഏകദിന ക്രിക്കറ്റിൽ 2000 റൺസും, 150 വിക്കറ്റുകളും സ്വന്തമാക്കുന്ന മൂന്നാം ഇന്ത്യൻ താരമാകാൻ ജഡേജയ്ക്ക് കഴിയും.

നിലവിൽ 146 അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിൽ 171 വിക്കറ്റുകളും, 1990 റൺസുമാണ് ജഡേജയുടെ സമ്പാദ്യം. ഇതിഹാസ താരങ്ങളായ കപിൽ ദേവ്, സച്ചിൻ ടെണ്ടുൽക്കർ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള‌ രണ്ട് ഇന്ത്യൻ താരങ്ങൾ. മൂന്നാം ഏകദിനത്തിൽ 10 റൺസ് നേടിയാൽ ഈ നേട്ടത്തിലെത്തുന്ന മൂന്നാം ഇന്ത്യൻ താരമായി ജഡേജ മാറും. 23 വർഷം നീണ്ട തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ 463 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള സച്ചിൻ, 18426 റൺസും, 154 വിക്കറ്റുകളും നേടിയപ്പോൾ, 3783 റൺസും, 253 വിക്കറ്റുകളുമാണ് കപിൽദേവ് ഏകദിന ക്രിക്കറ്റിൽ നേടിയിട്ടുള്ളത്.