SHARE

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബ യുണൈറ്റഡ് വിടുമോ ഇനി വിട്ടാല്‍ എവിടെയായിരിക്കും എത്തുക എന്നീ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ സുപ്രധാന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരന്‍ മത്തിയാസ് പോഗ്ബ. പോഗ്ബയ്ക്കു കൂടുതല്‍ ഗുണം ചെയ്യുക റയല്‍ മാഡ്രിഡിനും സിനദിന്‍ സിദ്ദാനുമൊപ്പമുള്ള കരിയറായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. റയല്‍ ഇപ്പോഴും പോഗ്ബയ്ക്കായി നീക്കങ്ങള്‍ നടത്തുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സഹോദരന്റെ വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്.

യുറോപ്യന്‍ താരക്കൈമാറ്റ ജാലകം അടയ്ക്കാന്‍ സെപ്റ്റംബര്‍ രണ്ടുവരെ സമയമുണ്ടെന്നിരിക്കെ ഫ്രാന്‍സിന്റെ ലോകകപ്പ് സൂപ്പര്‍ താരത്തിന്റെ കാര്യത്തില്‍ എന്തും സംഭവിക്കാമെന്നാണ് കരുതുന്നത്. എന്നാല്‍ 2017ല്‍ നെയ്മര്‍ക്കു പിഎസ്ജി നല്‍കിയ 222 മില്യണോട് അടുത്ത തുകയാണ് പോഗ്ബയുടെ പേരില്‍ യുണൈറ്റഡ് കണക്കു കൂട്ടലുകളെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇതു തന്നെയാണ് പോഗ്ബയ്ക്കായി രംഗത്തെത്തിയിട്ടുള്ള ക്ലബ്ബുകള്‍ക്ക് തടസ്സവും.

-Advertisement-

2016ല്‍ യുവന്റസില്‍ നിന്നുമാണ് പോഗ്ബ യുണൈറ്റഡിലെത്തുന്നത്. 26 കാരനായ താരത്തിന്റെ ഭാവി ഏതു ക്ലബ്ബിലായിരിക്കുമെന്ന കാര്യത്തില്‍ ഉടന്‍ തന്നെ വ്യക്തതയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.