SHARE

സൂപ്പർതാരവും ടീമിന്റെ റെക്കോർഡ് ​ഗോൾവേട്ടക്കാരനുമായ ടിമോ വെർണറിന് പകരക്കാരനെ കണ്ടെത്തി റെഡ്ബുൾ ലെയ്പ്സി​ഗ്. ഇം​ഗ്ലീഷ് ക്ലബ് ചെൽസിയിലേക്ക് പോയ വെർണറിന് പകരമായി ദക്ഷിണകൊറിയയിൽ നിന്നുള്ള സൂപ്പർസ്ട്രൈക്കർ ഹ്വാങ് ഹി ചാനെയാണ് ലെയ്പ്സി​ഗ് ടീമിലെത്തിച്ചത്.

ഓസ്ട്രിയൻ ക്ലബ് റെഡ്ബുൾ സാൽസ്ബർ​ഗിൽ നിന്നാണ് ഹ്വാങ് ജർമനിയിലെത്തുന്നത്. അഞ്ച് വർഷത്തെ കരാറാണ് ജർമൻ സൂപ്പർക്ലബുമായി ഹ്വാങ് ഒപ്പുവച്ചിരിക്കുന്നത്. സാൽസ്ബർ​ഗിനായി ഇക്കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനമാണ് ഹ്വാങ് നടത്തിയത്. സീസണിൽ ആകെ കളിച്ച 40 മത്സരങ്ങളിൽ നിന്ന് 16 ​ഗോളാണ് ഹ്വാങ് നേടിയത്. വഴിയൊരുക്കിയതാകട്ടെ 22 ​ഗോളുകൾക്കും. സീസണിന്റെ ആദ്യ പകുതിയിൽ ഹ്വാങ്ങിനൊപ്പം തക്കൂമി മിനാമിനോയും എർലിങ് ഹലാൻഡും ചേർന്ന സാൽസ്ബർ​ഗിന്റെ മുന്നേറ്റത്രയം ലോകശ്രദ്ധ നേടിയിരുന്നു.

24-കാരനായ ഹ്വാങ് ദക്ഷിണകൊറിയയുടെ സീനിയർ ടീമിനായി 32 തവണ ബൂട്ടുകെട്ടിയിട്ടുണ്ട്. ലോകകപ്പിലും ഏഷ്യാ കപ്പിലും കൊറിയൻ ടീമിനായി ​ഹ്വാങ് കളിച്ചിരുന്നു.