SHARE

ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാം​ഗ്ലൂരിനെതിരായ മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫീൽഡിങ് തിരഞ്ഞെടുത്തു. കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻസിലാണ് മത്സരം അരങ്ങേറുന്നത്.

രണ്ട് പ്രധാന മാറ്റങ്ങളുമായാണ് ഇന്ന് ബാം​ഗ്ലൂർ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എ.ബി.ഡിവില്ലിയേഴ്സ് ബാം​ഗ്ലൂർ നിരയിൽ കളിക്കുന്നില്ല. പകരം ദക്ഷിണാഫ്രിക്കൻ താരം തന്നെയായ ഹെന്റിച്ച് ക്ലാസനാണ് കളിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ തന്നെ സൂപ്പർ ബൗളർ ഡെയിൽ സ്റ്റെയിൻ ബാം​ഗ്ലൂർ നിരയിൽ‍‍ ഇന്ന് കളിക്കുന്നുണ്ട്. ഉമേഷ് യാദവാണ് പുറത്തായത്.

അതേസമയം കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമൽ നിന്ന് മാറ്റങ്ങളില്ലാതെയാണ് നൈറ്റ് റൈഡേഴ്സ് ഇറങ്ങുന്നത്. പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് നൈറ്റ് റൈഡേഴ്സ്. ബാം​ഗ്ലൂരാകട്ടെ അവസാന സ്ഥാനത്തും