SHARE

ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ഫീൽഡിങ് തിരഞ്ഞെടുത്തു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്

നിർണായക മത്സരത്തിൽ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ബാം​ഗ്ലൂർ ഇറങ്ങുന്നത്. അതേസമയം മുംബൈ നിരയിൽ നിർണായക മാറ്റമുണ്ട്. വെസ്റ്റ് ഇൻഡീസ് താരം അൽസാരി ജോസഫ് ഇന്ന് കളിക്കുന്നില്ല. ലസിംത് മലിം​ഗയാണ് പകരം കളിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് തോറ്റാണ് മുംബൈ വരുന്നത്. ബാം​ഗ്ലരാകട്ടെ ആറ് തോൽവികൾക്ക് ശേഷം നേടിയ ജയത്തിന്റെ ആവേശത്തിലും

ഇക്കുറി ഇരുടീമുകളും ഒരു മത്സരം കളിച്ചിരുന്നു. ബാം​ഗ്ലൂരിൽ നടന്ന ആ മത്സരത്തിൽ വിജയം രോഹിത് ശർമയ്ക്കും സംഘത്തിനുമായിരുന്നു