SHARE

ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാം​ഗ്ലൂരിനെതിരായ മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽ ഫീൽഡിങ് തിരഞ്ഞെടുത്തു. ബെം​ഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് സൂപ്പർ പോരാട്ടം അരങ്ങേറുന്നത്.

നിർണായക മത്സരത്തിൽ ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. റോയൽ ചാലഞ്ചേഴ്സിൽ രണ്ട് മാറ്റങ്ങളാണുള്ളത്. പവൻ നേ​ഗി ബാം​ഗ്ലൂർ നിരയിൽ തിരിച്ചെത്തി. വാഷിങ്ടൺ സുന്ദറിന് പകരക്കാരനായാണ് നേ​ഗിയുടെ വരവ്. ശിവം ദുബെയ്ക്ക് പകരക്കാരനായി കുൽവന്ദ് ഖെജ്റോലിയയും ഇന്നിറങ്ങും

-Advertisement-

അതേസമയം രാജസ്ഥാൻ നിരയിൽ ഒരോയൊരു മാറ്റം മാത്രമാണുള്ളത്. ആഷ്ടൻ ടർണർ ഇന്ന് കളിക്കുന്നില്ല. പകരക്കാരനായി മഹിപാൽ ലോംറോറാണ് ഇറങ്ങുന്നത്. പോയിന്റ് നിലയിൽ ഏറ്റവും അവസാനമാണ് ബാം​ഗ്ലൂർ. രാജസ്ഥാനാകട്ടെ തൊട്ടുമുന്നിലും