SHARE

മറ്റ് ക്രിക്കറ്റർമാരെപ്പോലെ തന്നെ തന്റെയും സ്വപ്നങ്ങളിലൊന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുകയെന്നത് എന്നും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഐപിഎൽ ടീമെന്നും വെസ്റ്റിൻഡീസ് താരം ഫാബിയൻ അലൻ. കഴിഞ്ഞ ദിവസം ക്രിക്ട്രാക്കറിനോട് സംസാരിക്കവെ മനസ് തുറക്കുകയായിരുന്നു ഈ ജമൈക്കൻ ക്രിക്കറ്റർ.

ഐപിഎൽ കളിക്കുക ഏതൊരു ക്രിക്കറ്ററുടേയും സ്വപ്നമാണെന്നും, ടി20 മത്സരത്തിന് ഏറ്റവും യോജിച്ചത് വിൻഡീസ് താരങ്ങളാണെന്നും പറയുന്ന അലൻ ഇങ്ങനെ കൂട്ടിച്ചേർത്തു. “താൻ ഐപിഎൽ ടീമിലെത്തുന്ന കാര്യം സ്വപ്നം കണ്ടിരിക്കുകയാണ്. അത് കുറേ നാളായുള്ള തന്റെ സ്വപ്നമാണ്. ഈ ക്രിസ്തുമസിന് മുൻപ് അത് യാതാർത്ഥ്യമാകുമെന്നാണ് വിശ്വാസം. അങ്ങനെയെങ്കിൽ ഞാൻ വളരെയധികം സന്തോഷവാനാകും.

ഞാൻ നന്നായി കഷ്ടപ്പെടുന്നുണ്ട്. അവസരങ്ങൾ തന്നെ തേടി വരുമെന്ന് വിശ്വാസം. ഐപിഎല്ലിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ്. ആരാധനാപാത്രങ്ങൾ കോഹ്ലി, ഡിവില്ലിയേഴ്സ് എന്നിവരും. ഐപിഎൽ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്,അത് കൊണ്ടു തന്നെയാണ് തനിക്ക് ഐപിഎൽ കളിക്കാൻ ആഗ്രഹം. താൻ 100 ശതമാനവും ഐപിഎല്ലിനായി തയ്യാറെടുത്ത്കഴിഞ്ഞു‌. ആരെങ്കിലും ടീമിൽ എടുക്കാൻ വേണ്ടിയാണ് ഇനി കാത്തിരിപ്പ്.” ഫാബിയൻ അലൻ പറഞ്ഞുനിർത്തി.