SHARE

ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ നിർണായക മത്സരത്തിനൊരുങ്ങുന്ന റോയൽ ചാലഞ്ചേഴ്സ് ബെം​ഗളുരുവിന് തിരിച്ചടിയായി സൂപ്പർ പേസർ നവ്ദീപ് സെയ്നിയുടെ പരുക്ക്. കൈയ്ക്ക് പരുക്കേറ്റ സെയ്നി ഈ മത്സരത്തിൽ കളിക്കുമോയെന്ന കാര്യം സംശയമാണ്. ബുധനാഴ്ചയാണ് മത്സരം

കഴിഞ്ഞ ​ദിവസം ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിന്റെ 18- ഓവറിലെ അവസാന പന്തെറിഞ്ഞതിനുപിന്നാലെയാണ് സെയ്നിക്ക് പരുക്കേറ്റത്. പന്ത് തടുക്കുന്നതിനിടെ താരത്തിന്റെ വലതുകൈയ്ക്കാണ് പരുക്കേറ്റത്. ഇതിനുപിന്നാലെ തന്നെ സെയ്നി കളിക്കളം വിടുകയും ചെയ്തു. തുടർന്ന് പരുക്കിനെക്കുറിച്ച് പറഞ്ഞ ടീം ഫിസിയോ, സെയ്നിയുടേത് ബൗൾ ചെയ്യുന്ന കൈയ്യിൽ തന്നെയാണ് പരുക്കേറ്റിരിക്കുന്നത്, അതിനാൽ തന്നെ എപ്പോൾ താരത്തിന് തിരിച്ചെത്താനാകുമെന്ന് പറയാനികില്ലെന്നാണ് അറിയിച്ചത്.

സീസണിൽ ബം​ഗളുരവിന്റെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് സെയ്നി. ഇതുവരെ പതിനൊന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റാണ് വീഴ്ത്തിയത്. എന്നാൽ വെറും എട്ട് റൺസിനടുത്ത് മാത്രമാണ് താരം വിട്ടുകൊടുക്കുന്നത്. പരുക്കിനെത്തുടർന്ന് സെയ്നിക്ക് കളിക്കാനിയില്ലെങ്കിൽ പകരം ഉമേഷ് യാ​ദവാകും ടീമിലിടം നേടുക.