യൂറോപ്പിൽ ഇന്നലെ നടന്ന ഫുട്ബോൾ പോരാട്ടങ്ങളിൽ സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡ്, ഇംഗ്ലീഷ് ക്ലബ് എവർട്ടൻ, ജർമൻ ക്ലബ് റെഡ്ബുൾ ലെയ്പസിഗ് തുടങ്ങിയവർക്ക് ജയം. മഡ്രിഡ് ഡെർബിയിൽ അത്ലെറ്റിക്കോ മഡ്രിഡിനെയാണ് റയൽ തകർത്തത്. പ്രീമിയർ ലീഗിൽ ചെൽസിയെയാണ് എവർട്ടൻ അട്ടിമിറിച്ചത്.
റയലിന്റെ മൈതാനത്ത് നടന്ന ഡെർബി പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ആതിഥേയരുടെ ജയം. റയലിനായി ബ്രസീലിയൻ താരം കാസിമെറോ ഗോൾ നേടി. അത്ലെറ്റിക്കോ ഗോളി ജാൻ ഒബ്ലാക്കിന്റെ സെൽഫ് ഗോളും റയൽ അക്കൗണ്ടിലേക്ക് വന്നു. ഈ ലാ ലിഗ സീസണിൽ അത്ലെറ്റിക്കോ മഡ്രിഡിന്റെ ആദ്യ തോൽവി കൂടിയാണ്
പ്രീമിയർ ലീഗിൽ എതിരില്ലാത്ത ഒരു ഗോളിനാണ് എവർട്ടൻ ചെൽസിയെ വീഴ്ത്തിയത്. 22-ാം മിനിറ്റിൽ പെനാൽറ്റി കിക്ക് വലയിലെത്തിച്ച് ഗിൽഫി സിഗുർസനാണ് എവർട്ടന് വിജയം സമ്മാനിച്ചത്.
ബുന്ദസ്ലിഗയിൽ എതിരില്ലാത്ത് രണ്ട് ഗോളിന് വെർഡർ ബ്രെമനെയാണ് ലെയ്പ്സിഗ് വീഴ്ത്തിയത്. മാർസെൽ സാബിറ്റ്സർ, ഡാനി ഓൾമോ എന്നിവർ ലെയ്പ്സിഗിനായി വലകുലുക്കി. മറ്റൊരു മത്സരത്തിൽ ബയേൺ മ്യൂണിച്ച്, യൂണിയൻ ബെർലിനോട് സമനില വഴങ്ങി. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. അതേസമയം തന്നെ ബൊറൂസിയ ഡോർട്ട്മുണ്ട് സ്റ്റുട്ട്ഗർട്ടിനോട് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോറ്റു.