SHARE

ഐ- ലീ​ഗിലെ മൂന്നാം സ്ഥാനക്കാരായ റയൽ കശ്മീർ സൂപ്പർ കപ്പിൽ കളിക്കും. നേരത്തെ സൂപ്പർ കപ്പിൽ നിന്ന് പിൻവാങ്ങിയ ഐ- ലീ​ഗ് ക്ലബുകളിൽ കശ്മീരുമുണ്ടായിരുന്നു. എന്നാൽ മൂന്ന് ദിവസങ്ങൾക്ക് മുമ്പ് തീരുമാനം മാറ്റിയതായി എ.ഐ.എഫ്.എഫിനെ അറിയിച്ചെന്നും റയൽ കശ്മീർ അധികൃതർ വ്യക്തമാക്കി

നേരത്തെ ഐ-ലീ​ഗ് ക്ലബുകളും ഫുട്ബോൾ ഫെഡറേഷനും തമ്മിൽ ഐ-ലീ​​ഗിനെച്ചൊല്ലിയുള്ള പ്രശ്നത്തിന്റേ പേരിലാണ് ഇടഞ്ഞത്. തുടർന്ന് എട്ട് ഐ- ലീ​ഗ് ക്ലബുകൾ സൂപ്പർ കപ്പിൽ നിന്ന് പിന്മാറാൻ തീരമാനിച്ചിരുന്നു. ഇതോടെ സൂപ്പർ കപ്പ് യോ​ഗ്യതാ മത്സരങ്ങളിൽ പലതിലും എതിർടീമിന് വാക്കോവർ നൽകുകയായിരുന്നു

അതേസമയം ഐ- ലീ​ഗിൽ ആദ്യ ആറിനുള്ളിൽ ഫിനിഷ് ചെയ്തതിനാൽ റയൽ കശ്മീർ നേരിട്ട് നോക്കൗട്ട് ഘട്ടതിലേക്കെത്തുകയായിരുന്നു. ഇവിടെ ഐ.എസ്.എൽ ക്ലബ് എ.ടി.കെയാണ് ഇവരുടെ എതിരാളകൾ. ഏപ്രിൽ ഒന്നിനാണ് ഈ മത്സരം