SHARE

ഒരു ബ്രസീലിയന്‍ യുവതാരത്തെ കൂടി സ്വന്തം തട്ടകത്തിലെത്തിച്ച് റയലിന്റെ നീക്കം. ടീനേജര്‍ റൈനിയര്‍ ജിസൂസിനെയാണ് റയല്‍ സ്വന്തമാക്കിയത്. 17 കാരനായ താരം ഫ്‌ളെമെംഗോയ്‌ക്കൊപ്പമായിരുന്നു. ഇവിടെ നിന്നാണ് സിദ്ദാന്റെ ശിക്ഷണത്തിലേയ്‌ക്കെത്തുന്നത്. 2026 വരെയാണ് താരവുമായുള്ള കരാര്‍. ഇക്കാര്യം റയല്‍ ഒദ്യോഗികമായി പ്രഖ്യാപിച്ചു.

17 കാരനായി 35 മില്ല്യനോളം ഡോളറാണ് റയല്‍ മുടക്കിയിരിക്കുന്നത്. ഈ മാസം തന്നെ താരം സ്‌പെയിനിലെത്തും. ഈ സീസണില്‍ താരം റയലിന്റെ ജേഴ്‌സിയില്‍ ജൂണിയര്‍ ടീമിനായി കളിക്കുമെന്നാണ് സുചനകള്‍. കഴിഞ്ഞ ഡിസംബറിലായിരുന്നു താരം ഫ്‌ലെമംഗോയിലെത്തിയത്. 12 മത്സരങ്ങളില്‍ മാത്രമാണ് താരം കളിച്ചത്.

എന്നാല്‍ ഈ 12 മത്സരങ്ങളില്‍ നിന്നായി ആറ് ഗോളുകള്‍ നേടിയ താരം വണ്ടര്‍ കിഡായി മാറുകയായിരുന്നു . ഇതോടെയാണ് സിദ്ദാന്റെ നോട്ടപ്പുള്ളിയായി റൈനിയര്‍ മാറിയത്. ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ ടീമുകളും താരത്തിനായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ ഓഫറുകള്‍ നിരസിച്ചാണ് താരം റയലിന് കൈ കൊടുത്തത്.