SHARE

ലാ ലി​ഗയിൽ സെവിയ്യക്കെതിരെ റയൽ മഡ്രിഡിന് ജയം. എതിരില്ലാത്ത ഒരു ​ഗോളിനാണ് സെവിയ്യയെ റയൽ വീഴ്ത്തിയത്. വിജയത്തോടെ പോയിന്റ് പട്ടികയിൽ റയൽ രണ്ടാം സ്ഥാനത്തേക്കെത്തി.

റയൽ മുൻ പരിശീലകനായിരുന്ന ജൂലൻ ലൊപ്പെറ്റെ​ഗ്വിയുടെ കീഴിലിറങ്ങിയ സെവിയ്യക്കെതിരെ എവേ ജയം നേടിയത് റയലിന് ആത്മവിശ്വാസം പകരുന്നു. ആവേശകരമായ മത്സരത്തിന്റെ 64-ാം മിനിറ്റില് ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസിമയാണ് റയലിന്റെ വിജയ​ഗോൾ നേടിയത്. വിജയത്തോടെ പതിനൊന്ന് പോയിന്റുമായാണ് റയൽ ലീ​ഗിൽ രണ്ടാം സ്ഥാനത്തേക്കെത്തിയത്.

പതിനൊന്ന് പോയിന്റ് തന്നെയുള്ള അത്ലെറ്റിക്ക് ബിൽബാവോയാണ് ഒന്നാമത്. ​ഗോൾ വ്യത്യാസമാണ് ബിൽബാവോയ്ക്ക് തുണയായത്. ബാഴ്സലോണ പോയിന്റ്നിലയിൽ എട്ടാമതാണ്.