ഇക്കുറി പുതിയ സീസൺ തുടങ്ങുമ്പോഴെ തന്നെ കനത്ത തിരിച്ചടിയേറ്റ അവസ്ഥയിലാണ് റയൽ മഡ്രിഡ്. പ്രീ സീസൺ മത്സരങ്ങളിൽ ദയനീയ പ്രകടനത്തിന് പുറമെ സൂപ്പർ താരങ്ങളിൽ പലർക്കും പരിക്കേറ്റതാണ് റയലിന് ആശങ്കയായത്.
ഈയാഴ്ച ലാ ലിഗ സീസൺ ആരംഭിക്കാനിരിക്കെ റയലിന് ഇരട്ടിപ്രഹരമേൽപ്പിച്ച് യുവതാരം റോഡ്രിഗോ ഗോസിന് പരിക്കേറ്റു. കാലിന്റെ പിൻതുടഞരമ്പിന് പരിക്കേറ്റ റോഡ്രിഗോയ്ക്ക് ഒരു മാസത്തോളം പുറത്തിരിക്കേണ്ടിവരും. പതിനെട്ടുകാരനായ റോഡ്രിഗോ ഇക്കുറിയാണ് ബ്രസീലിയൻ ക്ലബ് സാന്റോസിൽ നിന്ന് റയലിലെത്തിയത്. യൂത്ത് ടീമിലേക്ക് പരിഗണിച്ച താരമായിരുന്നു റോഡ്രിഗോ. എന്നാൽ മുതിർന്ന താരങ്ങൾ പലരും പരിക്കേറ്റ് വിശ്രമത്തിലായതോടെ റോഡ്രിഗ സീനിയർ ടീമിലെത്തുമെന്നാണ് കരുതപ്പെട്ടിരുന്നു
ഇക്കുറി വമ്പൻ സൈനിങ്ങുകൾ നടത്തി റയൽ ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാൽ ലൂക്കാ ജോവിച്ച്, ഫെർലാൻഡ് മെൻഡി എന്നീ പുതിയ താരങ്ങൾ പരിക്കിന്റെ പിടിയിലാണ്. ഒന്നാം നമ്പർ ഗോളി തിബോ കോർട്ട്വയ്ക്കും പരിക്കേറ്റട്ടുണ്ട്.