SHARE

സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡിലെ ഏറ്റവും പ്രധാനപ്പെട്ട സാന്നിധ്യമാണ് ഡിഫൻസീവ് മിഡ്ഫീൽഡർ കാസിമെറോ. റയിലിന് ഒരിക്കലും ടീമിൽ നിന്ന് ഒഴിവാക്കാനാകില്ല ഈ ബ്രസീൽ താരത്തെ. മറ്റ് പൊസിഷനുകളിലെ താരങ്ങൾക്ക് പിൻ​ഗാമികളെ കണ്ടെത്താൻ കഴിഞ്ഞെങ്കിലും ഇതുവരെ കാസിമെറോയുടെ പിൻ​ഗാമിയെ റയൽ കണ്ടെത്തിയിട്ടില്ല. .

ഇപ്പോൾ ഫ്രാൻസിന്റെ മധ്യനിരതാരം ഔറേലിയൻ ചുവമേനിയെ റയൽ മഡ്രിഡ് നോട്ടമിട്ടിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഭാവിയിൽ കാസെമെറോയുടെ പിൻ​ഗാമിയെന്ന നിലയിൽ കണ്ട് ചുവമേനിയെ ഒപ്പം കൂട്ടാനാണ് റയലിന്റെ നീക്കം. 21-കാരനായ ചുവമേനി ഇപ്പോൾ ഫ്രഞ്ച് ക്ലബ് മൊണാക്കോയുടെ താരമാണ്. 2020 മുതൽ മൊണാക്കോയ്ക്കായി കളിക്കുന്ന താരം ഈ വർഷം ഫ്രാൻസ് ദേശീയ ടീമിലും അരങ്ങേറി. യുവേഫ നേഷൻസ് ലീ​ഗിന്റെ ഫൈനലിൽ മുഴുവൻ സമയവും കളിക്കുകകയും ചെയ്തു ചുവമേനി.

യൂറോപ്പിൽ റയൽ മഡ്രിഡിന് പുറമെ ചില ക്ലബുകളും ചുവമേനിയെ നോട്ടമിട്ടിട്ടുണ്ടന്നാണ് റിപ്പോർട്ടുകൾ. അതേസമയം തന്നെ താരത്തെ വിൽക്കാൻ മൊണാക്കോ തയ്യാറെണെന്നും സൂചനകളുണ്ട്. സ്പാനിഷ് പത്രം മാർക്കയുടെ റിപ്പോർട്ടനുസരിച്ച് 60 ദശലക്ഷം യൂറോയാണ് മൊണാക്കോ ചുവമേനിക്ക് വിലയിട്ടിരിക്കുന്നത്.