SHARE

ലാലിഗയില്‍ വീണ്ടും അട്ടിമറി. സ്പാനീഷ് കരുത്തന്‍മാരായ റയല്‍ മാഡ്രിഡ് ലെവന്റെയ്ക്കു മുന്നില്‍ അടിയറവ് പറഞ്ഞു. ഒന്നാം സ്ഥാനത്തെത്താന്‍ കഴിയുമായിരുന്ന അവസരവും ഇതോടെ റയല്‍ കളഞ്ഞുകുളിച്ചു. 25 മത്സരങ്ങളില്‍ നിന്നും 55 പോയിന്റുമായി ബാഴ്‌സയാണ് ഇപ്പോള്‍ ഒന്നാമത്.

ഇത്രയും മത്സരങ്ങളില്‍ നിന്നു തന്നെ 53 പോയിന്റാണ് റയലിനുള്ളത്. ടീം ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. ഏകപക്ഷിയമായ ഒരു ഗോളിനായിരുന്നു ലെവന്റെയുടെ വിജയം. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ലെവന്റെയുടെ വിജയ ഗോള്‍.

79-ാം മിനിറ്റില്‍ ലൂയി മോറല്‍സിലൂടെയാണ് ലെവന്റെ വിജയ ഗോള്‍ നേടിയത്. അവസരങ്ങള്‍ മുതലാക്കാത്തതും സൂപ്പര്‍ താരം ഏദന്‍ ഹസാഡിന്റെ പരിക്കുമാണ് റയലിന് തിരിച്ചടിയായത്. പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്തുള്ള ടീമാണ് ലെവന്റെ