SHARE

ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി ടീം വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വീഡിയോ ട്രിബ്യൂട്ട് നൽകി റയൽമാഡ്രിഡ് . തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് റൊണാൾഡോയുടെ, റയൽ മാഡ്രിഡിനൊപ്പമുള്ള മികച്ച നിമിഷങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോ അവർ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഗ്രേഷ്യസ് ക്രിസ്റ്റ്യാനോ (നന്ദി ക്രിസ്റ്റ്യാനോ) എന്ന അടിക്കുറിപ്പിലുള്ള വീഡിയോയുടെ ദൈർഘ്യം 6.37 മിനുറ്റാണ്. കഴിഞ്ഞ ദിവസമാണ് റൊണാൾഡോ, റയൽ വിട്ട് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്ക് പോവുകയാണെന്ന് ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. റയൽ മാഡ്രിഡിന്റെ എക്കാലത്തെയും ഉയർന്ന ഗോൾ വേട്ടക്കാരനായ ഈ പോർച്ചുഗീസ് താരം, നാല് ചാമ്പ്യൻസ് ലീഗ്, രണ്ട് ലാലീഗ, മൂന്ന് ക്ലബ്ബ് വേൾഡ്കപ്പ്, കോപ്പാ ഡെൽ റേ കിരീടങ്ങൾ എന്നിവ റയൽ മാഡ്രിഡിനൊപ്പം ചേർന്ന് നേടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ സ്വന്തമാക്കിയ 5 ബാലൺ ഡി ഓർ പുരസ്കാരങ്ങളിൽ നാലെണ്ണവും അദ്ദേഹം റയലിൽ കളിക്കുന്ന സമയം നേടിയതാണ്.