SHARE

2020-21 സീസണിന് മുൻപായി നടന്ന തങ്ങളുടെ ഏക പരിശീലന സൗഹൃദ മത്സരത്തിൽ ഗെറ്റാഫയെ തകർത്ത് റയൽ മാഡ്രിഡ്. ഇന്ന് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത 6 ഗോളുകൾക്കാണ് റയലിന്റെ വിജയം.

ഫ്രെഞ്ച് സൂപ്പർ താരം കരീം ബെൻസേമയാണ് റയലിനായി 4 ഗോളുകൾ നേടിയത്. ഒരു ഗോൾ നായകൻ റാമോസും, മറ്റൊന്ന് യൂത്ത് ടീമംഗം അരിബാസുമാണ് സ്കോർ ചെയ്തത്. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മുഴുവൻ ഗോളുകളും പിറന്നതെന്നും, ആദ്യ പകുതിക്ക് ശേഷം തങ്ങളുടെ അക്കാദമി താരങ്ങൾക്ക് കൂടുതൽ അവസരം നൽകിക്കൊണ്ടാണ് റയൽ കളത്തിലിറങ്ങിയതെന്നുമാണ് സ്പെയിനിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്. ടെലിവിഷനിലൂടെയോ മറ്റോ സംപ്രേക്ഷണമില്ലാതിരുന്ന ഈ മത്സരത്തിന് മാധ്യമങ്ങൾക്കും പ്രവേശനമില്ലായിരുന്നു.