SHARE

ലാ ലി​ഗയിൽ എസ്പാന്യോളിനെതിരെ നേടിയ ജയത്തോടെ റയൽ മഡ്രിഡ് വീണ്ടും ഒന്നാം സ്ഥാനത്തെത്തി. എസ്പാന്യോളിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു റയലിന്റെ ജയം.

ലാ ലി​ഗയിൽ പോയിന്റ് പട്ടികയിൽ അവസാനസ്ഥാനക്കാരായ എസ്പാന്യോളിനെതിരെ പൊരുതിയാണ് റയൽ ജയിച്ചത്. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബ്രസീലിയൻ മധ്യനിരതാരം കാസിമെറോയാണ് റയലിനായി വിജയ​ഗോൾ നേടിയത്. ഫ്രഞ്ച് താരം കരീം ബെൻസിമയാണ് കിടിലൻ ബാക്ക്ഹീൽ പാസിലൂടെ ​ഗോളിന് വഴിയൊരുക്കിയത്.

-Advertisement-

വിജയത്തോടെ 32 മത്സരങ്ങളിൽ നിന്ന് റയലിന് 71 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയ്ക്ക് 69 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള അത്ലെറ്റിക്കോ മഡ്രിഡിന് 58 പോയിന്റാണുള്ളത്.