SHARE

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രഞ്ച് സൂപ്പർ താരം പോൾ പോ​ഗ്ബയെ ടീമിലെത്തിക്കുക എന്നതായിരുന്നു ട്രാൻസ്ഫർ ജാലകത്തിൽ റയലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഈഡൻ ഹസാർഡ്, ലൂക്കാ ജോവിച്ച് തുടങ്ങിയവരെയൊക്കെ എത്തിച്ചെങ്കിലും പോ​ഗ്ബയുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായില്ല.

പുതിയ സീസൺ തുടങ്ങാറാകുമ്പോഴും പോ​ഗ്ബയുടെ കാര്യത്തിൽ ഉറപ്പില്ലാത്ത സാഹചര്യത്തിൽ പ്ലാൻ ബി നടപ്പാക്കാനൊരുങ്ങുകയാണ് റയൽ. കഴിഞ്ഞ സീസണിൽ റയലിനെയടക്കം തകർത്ത അയാക്സ് ടീമിന്റെ മധ്യനിരതാരം ഡോണി വാൻ ഡെ ബീക്കിനെ സ്വന്തമാക്കാനാണ് റയൽ ശ്രമിക്കുന്നത്. 60 ദശലക്ഷത്തോളം യൂറോ റയൽ ബീക്കിനായി വാ​ഗ്ദാനം ചെയ്തെന്ന് റിപ്പോർട്ടുകളുണ്ട്. അയാക്സ് ഈ തുക അം​ഗീകരിച്ചതായും വാർത്തകളുണ്ട്.

കഴിഞ്ഞ സീസണിൽ ആകെ 57 മത്സരങ്ങളിൽ നിന്ന് 17 ​ഗോളുകൾ നേടിയ ബീക്ക്, 13 ​ഗോളിന് വഴിയൊരുക്കി. ഡച്ച് താരമായ ബീക്ക് ദേശീയ ടീമിനായി ഏഴ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്