SHARE

പലപ്പോഴും താരമൂല്യമില്ലാത്ത യുവതാരങ്ങളെ ടീമിലെത്തിച്ച് ഞെട്ടിച്ച ചരിത്രമുണ്ട് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്. ഇങ്ങനെ എത്തിയ താരങ്ങൾ പിന്നീട് റയലിൽ ചരിത്രം രചിച്ചിട്ടുമുണ്ട്. ചിലർ വീണുപോയിട്ടുമുണ്ട്. ഇപ്പോൾ വീണ്ടും അത്തരത്തിൽ യുവതാരത്തെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് റയൽ മഡ്രിഡ്

ഇം​ഗ്ലീഷ് പ്രതിരോധനിരക്കാൻ ഡെക്ലൻ റൈസിനെയാണ് റയൽ നോട്ടമിട്ടിരിക്കുന്നത്. നിലവിൽ ഇം​ഗ്ലീഷ് ക്ലബ് വെസ്റ്റ്ഹാം യുണൈറ്റഡിൽ കളിക്കുകയാണ് ഇരുപതുകാരനായ റൈസ്. 2015 മുതൽ വെസ്റ്റ് ഹാമിൽ കളിക്കുന്നുണ്ടെങ്കിലും മാനുവൽ പെല്ലെ​ഗ്രനി പരിശീലകനായി എത്തിയശേഷമാണ് റൈസിന്റെ തലവര തെളിഞ്ഞത്. ഇതോടെ താരസമ്പന്നമായ ഇം​ഗ്ലീഷ് ദേശീയ ടീമിലേക്കും റൈസിന് വിളിയെത്തി. ഇതിനുപിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് റൈസിനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു

എന്നാലിപ്പോൾ റയൽ റൈസിനായി വലവിരച്ചിട്ടുണ്ട് വെളിപ്പെടുത്തിയിരിക്കുകയാണ് വെസ്റ്റ്ഹാം മുൻ താരം സ്കോട് മിന്റോ. റൈസിന്റെ വീട്ടുകാരുമായി റയൽ സംസാരിച്ചതായും മിന്റോ പറയുന്നു. അടുത്ത സീസണിലേക്ക് റൈസിനെ ടീമിലെത്തിക്കാനാണ് റയൽ ശ്രമിക്കുന്നതെന്നും മിന്റോ കൂട്ടിച്ചേർത്തു. ഫ്രഞ്ച് പ്രതിരോധതാരം റാഫേൽ വരാൻ റയൽ വിട്ടേക്കുമെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താകും റയൽ റൈസിനായി ശ്രമം നടത്തുന്നത്.