SHARE

ട്രാൻസ്ഫർ ജാലകത്തിൽ സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡിന്റെ അത്ഭുതങ്ങൾ അവസാനിക്കുന്നില്ല. ലൂക്കാ ജോവിച്ച്, ഈഡൻ ഹസാർഡ്, ഫെർലാൻഡ് മെൻഡി തുടങ്ങിയ സൂപ്പർ താരങ്ങളെ ഇതിനകം റയൽ സ്വന്തമാക്കി. ഇതിനുപുറമേയിപ്പോൾ ആരാധകരെ അമ്പരപ്പിച്ച് ജാപ്പനീസ് മെസി എന്നറിയപ്പെടുന്ന യുവതാരം താക്കെഫുസ കുബൊയെ റയൽ സ്വന്തമാക്കി

ജാപ്പനീസ് ക്ലബ് എഫ്.സി ടോക്കിയോയിൽ നിന്നാണ് റയൽ കുബൊയെ സ്വന്തമാക്കിയത്. പതിനെട്ടുകാരനായ കുബൊയെ റയലിന്റെ റിസർവ് ടീമിലേക്കാണ് ആദ്യം എത്തിക്കുക. ഭാവിയിൽ ഫസ്റ്റ് ടീം എന്ന ലക്ഷ്യമുണ്ടിതുപിന്നാൽ. അറ്റാക്കിങ് മിഡ്ഫീൽഡറും ഫോർവേഡുമായി കളിക്കാൻ കഴിയുന്ന കുബൊ ജപ്പാൻ ദേശീയ ടീമിനായി ഒരു മത്സരം കളിച്ചു. ഇക്കുറി നടക്കുന്ന കോപ്പാ അമേരിക്കയ്ക്കുള്ള ജാപ്പനീസ് ടീമിലും കുബൊയുണ്ട്.

2011 മുതൽ നാല് വർഷം ബാഴ്സയുടെ യൂത്ത് അക്കദമിയായി ലാ മാസിയയിൽ കളിച്ചിട്ടുണ്ട് കുബൊ. അവിടെ യൂത്ത് ലീ​ഗിലെ 2012-13 സീസണിൽ തന്നെ 30 മത്സരങ്ങളിൽ നിന്ന് 74 ​ഗോൾ നേടി കുബൊ ശ്രദ്ധേയനായിരുന്നു. പിന്നീട് യുവതാരത്തെ ക്ലബിലെത്തിച്ചതിൽ ചട്ടലം​ഘനം കണ്ടെത്തിയതോടെ കുബൊയ്ക്ക് ബാഴ്സയിൽ തുടരാനാകാതെ വരികയും ജപ്പാനിലേക്ക് മടങ്ങുകയും ചെയ്തു.