SHARE

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് ലിവർപൂൾ ആശങ്കപ്പെട്ടതുപോലെ സംഭവിക്കുന്നു. മുൻനിരയിലെ സൂപ്പർതാരം സാദിയോ മാനെയെതേടി സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡ് എത്തിയെന്നാണ് ചില യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലിവർപൂളിനായി മിന്നുന്ന ഫോമിലാണ് മാനെ കളിക്കുന്നത്. നിലവിൽ 2023 വരെ മാനെയ്ക്ക് ക്ലബിനൊപ്പം കരാരറുണ്ട്. എന്നാൽ ഇതിനിടെ റയൽ മഡ്രിഡ് പ്രതിനിധികൾ മാനെയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. സൂപ്പർ താരം ​ഗാരത് ബെയിൽ റയൽ മഡ്രിഡ് വിടുമെന്ന കാര്യം ഏതാണ്ടുറപ്പാണ് ഈ സാഹചര്യത്തിൽ പകരക്കാരനായാണ് സെന​ഗലീസ് സൂപ്പർ താരത്തെ നോട്ടമിട്ടത്.

പ്രാഥമിക ചർച്ചകൾ മാത്രമെ ഇതുവരെ നടന്നിട്ടുള്ളുവെന്നാണ് റിപ്പോർട്ട്. അതേസമയം തന്നെ മാനെ അടുത്തെങ്ങും ക്ലബ് വിടില്ലെന്ന വിശ്വാസത്തിലാണ് ലിവർപൂൾ ആരാധകർ. കഴിഞ്ഞ രണ്ട് സീസണുകളായി അപാര ഫോമിലാണ് മാനെ ലിവർപൂളിനായി കളിക്കുന്നത്.