SHARE

അടുത്ത ട്രാൻസ്ഫർ ജാലകത്തിലും വൻ പദ്ധതികളാണ് റയൽ മഡ്രിഡിനുള്ളത്. ഇക്കുറി വൻതുകമുടക്കിയെത്തിച്ച താരങ്ങളിൽ പലരും നിരാശപ്പെടുത്തിയെങ്കിലും ട്രാൻസ്ഫർ ജാലകത്തിൽ വീണ്ടും ഭാ​ഗ്യം പരീക്ഷിക്കാനാണ് റയൽ ആലോചിക്കുന്നത്. ഇതിന്റെ ഭാ​ഗമായി നിലവിലെ ടീമിൽ നിന്ന് അഞ്ച് താരങ്ങൾ പുറത്താകുമെന്നാണ് റിപ്പോർട്ടുകൾ.

കുറച്ചുനാളുകളായി ടീമുമായി ഇടഞ്ഞുനിൽക്കുന്ന ​ഗാരത് ബെയിൽ, പരിശീലകൻ സിനദിൻ സിദാന്റെ പ്രീതി ഇതുവരെ പിടിച്ചുപറ്റാൻ സാധിക്കാത്ത ഹാമിഷ് റോഡ്രി​ഗ്വസ് എന്നിവരുടെ പുറത്തേക്കുപോകൽ ഏതാണ്ടുറപ്പായി. ഇവർക്ക് പുറമെ ലൂക്കാ മോഡ്രിച്ച്, ലൂക്കാസ് വാസ്ക്വസ്, നാച്ചോ ഹെർണാണ്ടസ് എന്നിവരേയും ഒഴിവക്കാനാണ് പദ്ധതിയുടുന്നത്. ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് മാഴ്സലോയുടെ പേരും വിൽക്കാനുദ്ദേശിക്കുന്നവരിൽ പരി​ഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ബെയിലും, ഹാമിഷും, വാസ്ക്വസും റയലിൽ നിന്ന് ഏതാണ്ട് പുറത്തായ അവസ്ഥയിലാണ്. എഡർ മിലിറ്റാവോ കൂടി എത്തിയതോടെ പ്രതിരോധത്തിൽ നാച്ചോയ്ക്കും സ്ഥാനമില്ലാതായി. മോഡ്രിച്ച് ഇപ്പോഴും ഫസ്റ്റ് ഇലവനിലെ സ്ഥിര സാന്നിധ്യമാണ്. എന്നാൽ മധ്യനിരയിൽ തന്നെ ഫെഡെറിക്കോ വാൾവെർദെ മികച്ച ഫോമിലേക്ക് ഉയർന്നതോടെയാണ് മോഡ്രിച്ചിനെ ഒഴിവാക്കാം എന്ന ആലോചനയിൽ റയൽ എത്തിയതെന്നാണ് സൂചന.

കെയ്ലിൻ എംബാപെ, എർലിങ് ഹലാൻഡ്, എഡ്വാർഡോ കാമവിം​ഗ തുടങ്ങിയ യുവതാരങ്ങളെ ടീമിലെത്തിക്കാൻ റയൽ ആലോചിക്കുന്നുണ്ട്. ഇതിൽ തന്നെ എബാപെയേയും ഹലാൻഡിനേയും റാഞ്ചണമെങ്കിൽ വമ്പൻ‍ നീക്കങ്ങൾക്കൊപ്പം വൻതുകയും റയലിന് വേണ്ടിവരും. ഇവർക്ക് പുറമെ ഫാബിയൻ റൂയിസ്, സാദിയോ മാനെ തുടങ്ങിയവരും റയലിന്റെ റഡാറിലൂണ്ട്.