SHARE

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചാമ്പ്യൻസ് ലീ​ഗ് നോക്കൗട്ട് ഘട്ടം മുതൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു കാഴ്ചയുണ്ടാകാറുണ്ട്. റയൽ മഡ്രിഡിന്റെ എവേ മത്സരങ്ങൾക്കായി ക്രിസ്റ്റ്യാനോ റൊണാൾഡോയും മാഴ്സലോയും കാസിമെറോയും ഒന്നിച്ചുള്ള ഒരു മാസ് എൻട്രി. ഇക്കുറി റൊണാൾഡോ റയൽ വിട്ടതോട നഷ്ടമായത് ആ കിടിലൻ വരവ് കൂടിയാണ്

റൊണാൾഡോ യുവന്റസിലേക്ക് പോയശേഷം നടക്കുന്ന ആദ്യ ചാമ്പ്യൻസ് ലീ​ഗ് നോക്കൗട്ട് ഘട്ടമാണ് ഇക്കുറി. റയലിന്റെ പ്രീക്വാർട്ടർ മത്സരം നെതർലൻഡ് ക്ലബ് അയാക്സുമായാണ്. എവേ മത്സരമാണ് റയലിന് ഇത്. റൊണാൾഡോ നടുവിലും ഒരടി പിന്നിലായി ഇരുവശങ്ങളിൽ മാഴ്സലോയും കാസിമെറോയും ചേർന്നുള്ള എവേ മത്സരങ്ങൾക്കുള്ള വരവ് ആരാധകരെ ഹരം കൊള്ളിച്ചിരുന്നു. എന്നാൽ ഇക്കുറി റൊണാൾഡോയില്ലെങ്കിലും മാസ് വരവിന് റയൽ കുറവു വരുത്തിയില്ല

റൊണാൾഡോയുടെ സ്ഥാനത്തേക്ക് റയൽ മഡ്രിഡ് പരി​ഗണിക്കുന്ന വിനിഷ്യസാണ് ഇക്കുറി മാഴ്സലോയ്ക്കും കാസിമെറോയ്ക്കും നടുവിൽ. മാഴ്സലോ തന്നെയാണ് ഈ ചിത്രം ഫെയിസബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ മുൻ വർഷങ്ങിലേതുപോലെയുള്ള ആത്മവിശ്വാസം ഇക്കുറി മാഴ്സലോയുടേയും കാസിമെറോയുടേയും മുഖത്തില്ലെന്നാണ് ചിത്രത്തിന് ആരാധകരുടെ പ്രതികരണം