SHARE

അടുത്ത സീസണിൽ വമ്പൻ തിരിച്ചുവരവാണ് റയൽ മഡ്രിഡ് ലക്ഷ്യമിടുന്നത്. ഈഡൻ ഹസാർഡടക്കമുള്ള ഒട്ടേറെ മികച്ച കളിക്കാരെ ടീമിലെത്തിക്കാനുളള ശ്രമത്തിലാണ് റയൽ. എന്നാൽ സൂപ്പർ താരങ്ങൾക്ക് പുറമെ ചില യുവതാരങ്ങളേയും റയൽ ലക്ഷ്യം വെക്കുന്നുണ്ട്.

ഫ്രഞ്ച് ക്ലബ് ഒളിംപിക് ലിയോണിന്റെ യുവ പ്രതിരോധതാരം ഫെർലാൻഡ് മെൻഡിയെയാണ് റയൽ വലയിലാക്കാൻ ശ്രമിക്കുന്നത്. ലെഫ്റ്റ് ബാക്ക് പൊസിഷനിലാണ് മെൻഡി കളിക്കുന്നത്. നിലവിൽ റയലിൽ ബ്രസീലിയൻ സൂപ്പർ താരം മാഴ്സലോയാണ് ഈ പൊസിഷനിൽ കളിക്കുന്നത്. എന്നാൽ മാഴ്സലോ ഫോമിലല്ല. ഇടക്കാലത്ത് മാഴ്സലോയ്ക്ക് പകരം കളിച്ചിരുന്ന സെർജി റെ​ഗ്വില്ലിയനിലും പരിശീലകൻ സിനദിൻ സിദാന് തൃപ്തിയില്ല. ഈ സാഹചര്യത്തിലാണ് മെൻഡിക്കായി ശ്രമിക്കുന്നത്.

23-കാരനായ മെൻഡി രണ്ട് സീസണുകളിലായി ലിയോണിനായി എഴുപതോളം മത്സരങ്ങൾ കളിച്ചുകഴിഞ്ഞു.കഴിഞ്ഞ നവംബറിൽ ആദ്യമായി ദേശീയ ടീമിലേക്ക് മെൻഡിക്ക് വിളിയെത്തുകയും ചെയ്തു