SHARE

വീണ്ടുമൊരു ട്രാൻസ്ഫർ ജാലകം തുറക്കുന്നതോടെ വമ്പൻ ക്ലബുകളെല്ലാം രണ്ടിലൊന്ന് ഉറപ്പിച്ചാണ് രം​ഗത്തെത്തിയിരിക്കുന്നത്. ചിലർ പുതിയ താരങ്ങളെ ലക്ഷ്യമിടുമ്പോൾ മറ്റ് ചിലർ നേരത്തെ നോട്ടമിട്ടിട്ട് സ്വന്തമാക്കാൻ പറ്റാത്തവർക്കായി വീണ്ടും ശ്രമങ്ങളുമായാണ് കളത്തിലുള്ളത്.

ചെൽസിയുടെ സൂപ്പർ താരമായ ഈഡൻ ഹസാർഡാണ് ട്രാൻസ്ഫർ ചർച്ചയിലെ പ്രധാനികളിലൊരാൾ. സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡാണ് ബെൽജിയൻ താരത്തിനായി വീണ്ടും രം​ഗത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ റയൽ ഹസാർഡിനെ ലക്ഷ്യം വെച്ചിരുന്നു. ഹസാർഡ് റയിലിലേക്ക് പോകുമെന്ന് തന്നെ സൂചനയും നൽകിയിരുന്നു. എന്നാൽ അവസാന നിമിഷം ഇം​ഗ്ലണ്ടിൽ തന്നെ തുടരാൻ ഹസാർഡ് തീരുമാനിക്കുകയായിരുന്നു.

അതേസമയം സീസണിൽ ഇതുവരെ മികച്ച ഫോമിലേക്കെത്താൻ സാധിക്കാത്ത റയൽ ഇപ്പോൾ ഹസാർഡിനായി രം​ഗത്തെത്തിയിരിക്കുകയാണ്. ഹസാർഡിന് പകരമായി സൂപ്പർതാരം ഇസ്കോയെ നൽകാമെന്നാണ് റയലിന്റെ വാ​ഗ്ദാനം. ഒപ്പം ഇപ്പോൾ ലോണിൽ ചെൽസിക്ക് നൽകിയിരിക്കുന്ന മത്തേവു കോവാസിച്ചിനേയും സ്ഥിരമായ നൽകമെന്ന് റയൽ അറിയിച്ചതായാണ് സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്.