SHARE

ബം​ഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്ക് തൊട്ടുമുമ്പാണ് റിഷഭ് പന്ത് സ്ക്വാഡിലുണ്ടാകില്ല എന്ന് അറിയിപ്പവന്നത്. ഇതോടെ മത്സരത്തിൽ കെഎൽ രാഹുലാണ് വിക്കറ്റ് കീപ്പർ ദൗത്യം ഏറ്റെടുത്തത്. ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് ഈ പ്രഖ്യാപനം വന്നത് ആരാധകരിൽ അമ്പരപ്പുളവാക്കിയിരുന്നു.

പന്തിന് പകരമായി കളത്തിലിറങ്ങിയ രാഹുലും താരത്തിന്റെ ഒഴിവാക്കലിനെക്കുറിച്ച് വ്യക്തമായി ഒന്നും പറഞ്ഞില്ല. ഇതോടെ പന്തിനെതിരെ അച്ചടക്ക നടപടി ഉണ്ടായതാണെന്ന് അഭ്യൂഹങ്ങളുയർന്നു. കോവിഡ് കാരണമാണ് താരത്തെ ഒഴിവാക്കിയതെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ക്രിക്ക്ബസിന്റെ റിപ്പോർട്ട് പ്രകാരം ഇതൊന്നുമല്ല പന്ത് പുറത്താകാനുള്ള കാരണം. പന്തിന്റെ തന്നെ താൽപര്യപ്രകാരമാണ് സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയതെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്.

പരിശീലകൻ രാഹുൽ ദ്രാവിഡിനോടും ക്യാപ്റ്റൻ രോഹിത് ശർമയോടും പന്ത് ബം​ഗ്ലാദേശിൽ വച്ച് സംസാരിച്ചെന്നും, താരം ഒരു ദിവസം നെറ്റ്സിൽ പരിശീലനം നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം തന്നെ ഒഴിവാക്കാൻ പന്ത് ആവശ്യപ്പെട്ടതിന്റെ കാരണം വ്യക്തമല്ല.