SHARE

ഓസ്ട്രേലിയക്കെതിരെ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാൻ താരങ്ങൾ കളിക്കുന്നത് കറുത്ത ആം ബാൻഡണിഞ്ഞ്. പാകിസ്ഥാന്റെ പ്രശസ്ത ടെസ്റ്റ് അമ്പയറായിരുന്ന റിയാസുദ്ദീൻ കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പാക് താരങ്ങൾ ഇന്ന് കറുത്ത ആം ബാൻഡ് അണിഞ്ഞിരിക്കുന്നത്. മത്സരത്തിന്റെ ടോസിനിടെ പാക് നായകൻ സർഫറാസ് അഹമ്മദ് തന്നെയാണ് ഇന്ന് തന്റെ ടീം കറുത്ത ആം ബാൻഡ് അണിഞ്ഞ് കളിക്കുന്നതി ന്റെ കാരണം വ്യക്തമാക്കിയത്‌.

പാകിസ്ഥാനിലെ പ്രഗൽഭരായ അമ്പയർമാരിലൊരാളായ റിയാസുദ്ദീൻ ഹൃദയാഘാതത്തെത്തുടർന്നാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്. മരിക്കുമ്പോൾ 60 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം‌. ഐസിസിയുടെ എലൈറ്റ് അമ്പയർ പാനലിലുണ്ടായിരുന്ന റിയാസുദ്ദീൻ, 12 ടെസ്റ്റ് മത്സരങ്ങൾക്ക് പുറമേ ഒട്ടേറെ ഏകദിന മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്.