SHARE

രാജസ്ഥോന്‍ റോയല്‍സിനെതിരെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 4 വിക്കറ്റുകള്‍ക്കാണ് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടത്. മത്സരം തോറ്റെങ്കിലും ലോക ടി20യിലെ അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. 200 ടി20 മത്സരങ്ങള്‍ കളിക്കുന്ന ലോക ക്രിക്കറ്റിലെ ആദ്യ ടീമായാണ് മുംബൈ ഇന്ത്യന്‍സ് മാറിയത്.

ഇംഗ്ലീഷ് കൗണ്ടി ക്ലബ് സോമര്‍സെറ്റ് 199 മത്സരങ്ങളുമായി മുംബൈ ഇന്ത്യന്‍സിന് തൊട്ടുപിന്നിലുണ്ട്. 194 ടി20 മത്സരങ്ങള്‍ കളത്തിലിറങ്ങിയ ഹാംപ്‌ഷെയറാണ് ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്ത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (188), സസക്‌സ് / കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (187) എന്നിവരാണ് ഈ റെക്കോര്‍ഡ് പട്ടികയിലുള്ള മറ്റു ടീമുകള്‍.