SHARE

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ആ സ്‌ട്രൈക്കര്‍ കളിച്ചത് 29 മത്സരങ്ങള്‍, എന്നാല്‍ നേടിയതാകട്ടെ വെറും നാല് ഗോളുകള്‍. ചെല്‍സിയിലും അയാള്‍ 12 മത്സരങ്ങള്‍ കളച്ചു നേടിയതാകട്ടെ ഒരു ഗോള്‍ മാത്രം. എന്നാല്‍ അയാള്‍ താന്റെ രാജ്യത്തിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടകാകരനാണ്. നെയ്മറും എംബാപെയും കവാനിയുമൊക്കെയടങ്ങുന്ന ഫ്രഞ്ച് ലീഗില്‍ ഗോള്‍വേട്ടയില്‍ രണ്ടാമനാണയാള്‍. മറ്റാരുമല്ല അത് , ഫ്രഞ്ച് ക്ലബ് മൊണാക്കോയുടെ കൊളംബിയിന്‍ താരം റെഡമെല്‍ ഫല്‍ക്കാവോ.

കരിയറില്‍ വമ്പന്‍ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചപ്പോഴൊക്കെ, ഫ്‌ലോപ് ആയിരുന്ന ഫല്ക്കാവോ. എന്നാല്‍ കരിയരിലെ കണക്കുകള്‍ പരിഗണിച്ചാല്‍ യാതോരു ദാക്ഷിണ്യവുമില്ലാതെ ഗോളടിക്കുന്നതില്‍ മിടുക്കനാണയള്‍. കഴിഞ്ഞ സീസണില്‍ ഫ്രഞ്ച് ലീഗില്‍ മൊണാക്കോ ജേതാക്കളായതിലും, ചാമ്പ്യന്‍സ് ലീഗില്‍ സെമിയിലെത്തിയതിനും പിന്നില്‍ 30 ഗോളുകള്‍ നേടിയ ഫല്‍ക്കാവോയുടെ പങ്കായിരുന്നു നിര്‍ണായകം.

സീസണില്‍ ഇതുവരെ 16 ലീഗ് മത്സരങ്ങളില്‍ നിന്ന് 15 ഗോളുകളുമായി ഫ്രഞ്ച് ലീഗില്‍ രണ്ടാമതാണ് ഫല്‍ക്കാവ. മറ്റ് മത്സരങ്ങളും കൂട്ടിയാല്‍ 23 കളികളില്‍ നിന്ന് 19 ഗോളുകളാണ് ഫാല്‍ക്കാവോയുടെ സമ്പാദ്യം.

2013-ലാണ് ഫല്‍ക്കാവോ മൊണാക്കോയിലെത്തുന്നത്, തുടര്‍ന്ന് ഇതുവരെ ക്ലബനായി 88 മത്സരങ്ങളില്‍ നിന്ന് 62 തവണ വലകുലുക്കി.അതിന് മുന്‍പ് അത്‌ലെറ്റിക്കോ മഡ്രിഡില്‍ രണ്ട്‌ സീസണ്‍ കളിച്ചപ്പോള്‍, 90 മത്സരങ്ങളില്‍ നിന്ന് 70 തവണ ഗോള്‍വല കുലുക്കി ഫല്‍ക്കാവോ. പിഎസ്ജിയുടെ തേരോട്ടത്തിന്‌ തടയിട്ടാണ് കഴിഞ്ഞ ഫ്രഞ്ച് ലീഗില്‍ മൊണാക്കോ മുത്തമിട്ടത്.

അന്ന് ടീമില്‍ നിര്‍ണായക പ്രകടനങ്ങള്‍ നടത്തിയ കയ്‌ലിന്‍ എംബാപെയും ബെര്‍ണാര്‍ഡോ സില്‍വയും ഈ സീസണില്‍ ടീം വിട്ടുപോയി. എന്നാലും മൊണാക്കോ നയകന്‍ ഫല്‍ക്കാവോയ്ക്ക് കുലുക്കമൊന്നുമില്ല, ആളും ആരവവും വാര്‍ത്തകളുമില്ലാതെ ഫല്‍ക്കാവോ ഗോളടിച്ചു കൊണ്ടേയിരിക്കുന്നു. 2018 ലോകപ്പിനുള്ള കൊളംബിയന്‍ ദേശീയ ടീമില്‍ ഫല്‍ക്കാവോ ഇംട നേടി. ലോകകപ്പിലും ഗോളടി തുടരാനുള്ള തയ്യാറെടുപ്പിലാണ് ഫല്‍ക്കാവോ