SHARE

ഐ.പി.എല്ലിൽ രജസ്ഥാൻ റോയൽസ് എന്ന് പറയുമ്പോൾ ഓർമ വരുന്ന മുഖമാണ് അജിൻക്യ രഹാനെയുടേത്. ഏറെ നാളായി റോയൽസ് നിരയുടെ വിശ്വസ്തനായി നിലകൊളുന്ന രഹാനെ ഇക്കുറി ടീം വിട്ടേക്കുമന്ന് സൂചന. ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള പ്രധാന മാധ്യമങ്ങളെല്ലാം ഇക്കാര്യം റിപ്പോർട്ട് ചെയ്തു

ഐ.പി.എല്ലിലെ തന്നെ മറ്റൊരു സൂപ്പർ ക്ലബായ ഡെൽഹി ക്യാപിറ്റൽസ് രഹാനെയെ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്. ഇക്കാര്യം ഡെൽഹി പ്രതിനിധികൾ തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ചർച്ചകൾ തുടങ്ങിയിട്ടേയുള്ളു എന്നും അവർ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ചർച്ചകൾ വിജയിച്ചാൽ വരും സീസണിൽ രഹാനെ ഡെൽഹി ജേഴ്സിയിൽ കളിക്കും. കഴിഞ്ഞ സീസണിൽ വലിയ ഉടച്ചുവാർക്കൽ നടത്തിയെത്തിയ ഡെൽഹി ടീം പ്ലേ ഓഫ് വരെ എത്തിയിരുന്നു.

ആദ്യ രണ്ട് ഐ.പി.എൽ സീസണുകളിൽ മുംബൈ ഇന്ത്യൻസിൽ കളിച്ച രഹാനെ മൂന്നാം സീസണിൽ പങ്കെടുത്തില്ല. തുടർന്ന് 2011-ൽ രാജസ്ഥാനിലെത്തിയ രഹാനെ ആ ടീമിന്റെ പ്രധാന താരമാണ്. ഇടയ്ക്ക് രാജസ്ഥാന് വിലക്ക് നേരിട്ടപ്പോൾ രഹാനെ പൂനെ ടീമിലും കളിച്ചിട്ടുണ്ട്.