SHARE

ന്യൂസിലൻഡിന്റെ ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ട് മുംബൈ ഇന്ത്യൻസിലേക്ക്. കഴിഞ്ഞ സീസണിൽ ഡെൽഹി ക്യാപിറ്റൽസിന്റെ താരമായിരുന്നു 30-കാരനായ ബോൾട്ട്

2018 ഐ.പി.എല്ലിന് മുമ്പായാണ് ബോൾട്ടിനെ ഡെൽഹി സ്വന്തമാക്കിയത്. ആദ്യ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച ബോൾട്ടിന് എന്നാൽ കഴിഞ്ഞ സീസണിൽ കാര്യമായി തിളങ്ങനായില്ല. ഇതോടെയാണ് ഇക്കുറി താരത്തെ ഒഴിവാക്കിയത്. ഐ.പി.എല്ലിൽ ആകെ കളിച്ച 33 മത്സരങ്ങളിൽ നിന്ന് 38 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട് ബോൾട്ട്.

2014-ൽ ഐ.പി.എല്ലിൽ അരങ്ങേറിയ ബോൾട്ട്, സൺറൈസേഴ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവർക്കായും കളിച്ചിട്ടുണ്ട്. ബോൾട്ടിന് പുറമെ കിങ്സ് ഇലവൻ പഞ്ചാബിന്റെ പേസ് ബൗളറായ അങ്കിത് രജ്പുതിനും ടീം മാറ്റമുണ്ട്. രാജസ്ഥാൻ റോയൽസിനായായിരിക്കും രജ്പുത് അടുത്ത് സീസണിൽ കളിക്കുക.