SHARE

ടി20-ഏകദിന ടീമിൽ നിന്നും ബുംറയെ ഒഴിവാക്കിയതിന് പിന്നാലെ ടെസ്റ്റ്‌ മത്സരങ്ങളും താരത്തിന് നഷ്ടപ്പെടുമെന്ന് സൂചന. അയർലണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തിൽ പരിക്കേറ്റ താരം ടെസ്റ്റ്‌ കളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ടെസ്റ്റ്‌ മത്സരങ്ങളും നഷ്ടമാകാൻ സാധ്യതയുണ്ടെന്നാണു ഇപ്പോൾ ലഭിക്കുന്ന വിവരം.

കഴിഞ്ഞ മാസാവസാനം അയർലണ്ടിനെതിരെ നടന്ന മത്സരത്തിനിടെയാണ് ബുംറയുടെ കൈ വിരലിനു പരിക്കേൽക്കുന്നത്.ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിൽ ബുംറക്ക് പകരം ഇംഗ്ലണ്ടിൽ ഇന്ത്യൻ എ ടീമിനൊപ്പമുള്ള ഷാർദൂൽ താക്കൂർനെ ഉൾപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ് ബുംറ ഇപ്പോൾ. ഓഗസ്റ്റ് 1നാണ് ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ്‌ മത്സരം. ആദ്യ ടെസ്റ്റിൽ എന്തായാലും ബുംറ ഉണ്ടാകില്ല എന്നാണ് പറയപ്പെടുന്നത്.