SHARE

പോർച്ചു​ഗീസ് ക്ലബ് ബെൻഫിക്കയുടെ പരിശീലകസ്ഥാനം ഹോസെ മൗറീന്യോ ഏറ്റെടുക്കുമെന്നതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിലൊന്ന്. കഴിഞ്ഞ മാസം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്ത് നിന്ന് പുറത്തായ ശേഷം, മൗറീന്യോ ഒരു ക്ലബിന്റേയും ചുമതലയേറ്റിട്ടില്ല

രണ്ട് തവണ ബെൻഫിക്കയ്ക്ക് ലീ​ഗ് കിരീടം നേടിക്കൊടുത്ത പരിശീലകൻ റൂയി വിറ്റോറിയയെ കഴിഞ്ഞദിവസങ്ങളിൽ പുറത്താക്കിയിരുന്നു. ഇതോടെയാണ് മൗറീന്യോ എത്തുമെന്ന് വാർത്തകൾ പ്രചരിച്ചത്. ക്ലബ് മൗറീന്യോയുമായി ചർച്ചനടത്തിയെന്നും എന്നാൽ ഈ അവസരം മൗറീന്യോ തള്ളിക്കളഞ്ഞെന്നും ഒരു പോർച്ചു​ഗീസ് പത്രം റിപ്പോർട്ട് ചെയ്തു.

പോർച്ചു​ഗൽ സ്വദേശിയായ മൗറീന്യോയുടെ സ്വതന്ത്ര പരിശീലകനായുള്ള ആദ്യ ചുമതല ബെൻഫിക്കയ്ക്കൊപ്പമായിരുന്നു. എന്നാൽ അധികം കാലം അവിടെ തുടരാനായില്ല. പിന്നീടാണ് പോർച്ചു​ഗൽ ക്ലബ് തന്നെയായ പോർട്ടോയുടെ ചുമലയേറ്റതും, അവരെ ചാമ്പ്യൻസ് ലീ​ഗ് ജേതാക്കളാക്കിയതും