SHARE

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ഗോണ്‍സാലോ ഹിഗ്വയിനെ ടീമിലെത്തിക്കാന്‍ എ സി മിലാന് താല്‍്പ്പര്യമുണ്ടെന്ന് റിപ്പോര്‍ട്ട്. യുവന്റസുമായി ഇക്കാര്യത്തില്‍ ക്ലബ് ചര്‍ച്ചയിലാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറ്റാലിയന്‍ പ്രതിരോധതാരം ലിയനാര്‍ഡോ ബൊനൂച്ചിയെയും ഹിഗ്വയിനെയും പരസ്പരം വെച്ച് മാറാനാണ് ക്ലബുകളുടെ നീക്കമുണ്ടെന്നും സൂചനകളുണ്ട്.

ഹിഗ്വയിന് പകരം ബൊനൂച്ചിയെ യുവന്റസിന് കൈമാറുന്ന കാര്യത്തില്‍ മിലാന്‍ പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയതായാണ് സൂചന. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിട്ട് യുവന്റസില്‍ ചേര്‍ന്നതോടെയാണ് ഹിഗ്വയിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. നേരത്ത ഹിഗ്വയിനെ ടീമിലെത്തിക്കാന്‍ പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സി ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കഴിഞ്ഞ സീസണില്‍ എല്ലാ ടൂര്‍ണ്ണമെന്റുകളില്‍ നിന്നുമായി 51 മത്സരങ്ങളാണ് ബൊനൂച്ചി മിലാന് വേണ്ടി കളിച്ചത്. താരത്തെ ടീമിലെത്തിക്കാന്‍ ഫ്രഞ്ച് ക്ലബ് പി എസ് ജി, ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവര്‍ക്ക് താല്‍പ്പര്യമുണ്ടന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.