SHARE

ലോകകപ്പ് മുന്നിൽക്കണ്ട് അടുത്ത ഐപിഎല്ലിൽ നിന്ന് ഇന്ത്യൻ പേസ് ബോളർമാർ വിട്ട് നിൽക്കണമെന്ന നായകൻ കോഹ്ലിയുടെ നിർദ്ദേശം നടപ്പിലാകാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. ഐപിഎൽ ഫ്രാഞ്ചൈസികൾ കോഹ്ലിയുടെ ഈ നിർദ്ദേശത്തിൽ അഭിപ്രായം പറയുന്നതിന് മുന്നേ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ സംഭവത്തിൽ വ്യത്യസ്ത അഭിപ്രായവുമായെത്തി.

ലോകകകപ്പിൽ ഇന്ത്യൻ ബോളിംഗിന്റെ നിർണായ താരങ്ങളാകുമെന്ന് കരുതുന്ന ഭുവനേശ്വർ കുമാറിനും ജസ്പ്രീത് ബും റയ്ക്കും അടുത്ത ഐപിഎല്ലിൽ നിന്ന് വിശ്രമം അനുവദിക്കണമെന്നായിരുന്നു കോഹ്ലിയുടെ ആവശ്യം, എന്നാൽ ഇതിനോട് മുംബൈ ഇന്ത്യൻസ് നായകനായ രോഹിത് ശർമ്മയുടെ അഭിപ്രായം ഇങ്ങനെയായിരുന്നു, ” ലീഗിൽ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലോ ഫൈനലിലോ എത്തുകയാണെങ്കിൽ, ബുംറ കളിക്കാൻ ഫിറ്റാണെങ്കിൽ, അദ്ദേഹത്തെ വിശ്രമിക്കാൻ താൻ വിടില്ല.”

അതേ സമയം ബിസിസിഐ കമ്മറ്റിക്കുള്ളിൽ തന്നെ കോഹ്ലിയുടെ ഇത്തരത്തിലുള്ളൊരു അഭിപ്രായത്തോട് വിയോജിപ്പുകളുണ്ട്‌. ” അടുത്ത ഐപിഎൽ മാർച്ച് 29 ന് ആരംഭിച്ച് മെയ് 15-ം തീയതിയാണ് അവസാനിക്കുക. അതായത് ഐപിഎൽ അവസാനിച്ചതിന് ശേഷം ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിലേക്ക് 15 ദിവസം ദൂരമുണ്ട്. ഇത്ര സമയം വിശ്രമം ലഭിക്കുമെന്നുറപ്പായതിനാൽ താരങ്ങൾ അടുത്ത ഐപിഎൽ ഒഴിവാക്കുമെന്ന് തനിക്ക് തോന്നുന്നില്ല”. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ബിസിസിഐ ഉന്നതൻ പറഞ്ഞു.