SHARE

ഓസ്ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ വൻ മാറ്റങ്ങൾക്ക്‌ സാധ്യതയെന്ന് റിപ്പോർട്ട്‌. കഴിഞ്ഞ കുറച്ച് നാളുകളായി വിശ്രമമില്ലാതെ കളിക്കുന്ന സീനിയർ താരം രോഹിത് ശർമ്മയ്ക്ക് ഈ പരമ്പരയിൽ നിന്ന് വിശ്രമംഅനുവദിക്കാൻസാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പരമ്പരയിൽ നിന്ന് പൂർണമായോ, ഭാഗികമായോ ആകും രോഹിതിന്റെ വിശ്രമം. രോഹിതിന് പുറമേ ഇന്ത്യൻസ്പിന്നർമാരായ യുസ്വേന്ദ്ര ചഹലിനും, കുൽദീപ്‌യാദവിനും വിശ്രമം അനുവദിക്കുന്ന കാര്യവും ബിസിസിഐ ‌പരിഗണനയിലുണ്ട്.

അതേ സമയം നിലവിൽ ഇന്ത്യൻ ടീമിന് വെളിയിലുള്ള അജിങ്ക്യ രഹാനെയും, കെ എൽ രാഹുലും ഓസീസിനെതിരായ പരമ്പരയിൽ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പറയപ്പെടുന്നത്. ഇപ്പോളും ഇന്ത്യയുടെ ലോകകപ്പ്‌ പദ്ധതികളിലുള്ള ഇരുവർക്കും ഈ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെച്ചാൽ ലോകകപ്പ്‌ടീമിലെത്താനാകും. ന്യൂസിലൻഡ് പര്യടനത്തിൽ ഭാഗിക വിശ്രമം ലഭിച്ച വിരാട് കോഹ്ലിയും, മുഴുവൻ സമയ വിശ്രമം ലഭിച്ച ജസ്പ്രിത് ബുംറയും ഓസീസിനെതിരെ ഇന്ത്യൻ ടീമിലെത്തും.

ഓസീസിനെതിരായ പരമ്പര ഏറ്റവും നിർണായകമാവുക വിക്കറ്റ് കീപ്പർമാരായ ഋഷഭ് പന്തിനും, ദിനേഷ് കാർത്തിക്കിനുമാവും. ഈ രണ്ട് വിക്കറ്റ് കീപ്പർമാരിൽ ഒരാൾക്ക് മാത്രമേ ലോകകപ്പ് ടീമിൽ സ്ഥാനം ലഭിക്കൂ എന്നതിനാൽ ഓസ്ട്രേലിയക്കെതിരെ തകർപ്പ‌ൻ പ്രകടനം കാഴ്ച വെച്ച് ആ ഒരു സ്ഥാനം നേടിയെടുക്കാനാവും ഇരുവരും മത്സരിക്കുക.