SHARE

ഐ പി എല്‍ ആരാധകര്‍ക്ക് ഏറെ പരിചിതനാണ് റിച്ചാര്‍ഡ് മാഡ്‌ലീയെന്ന ഈ ബ്രിട്ടീഷുകാരന്‍. കളിച്ചിട്ടല്ല, കളിക്കാരുടെ പേരുകള്‍ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞാണ് റിച്ചാര്‍ഡ് മാഡ്‌ലീ ആരാധകരുടെ സ്‌നേഹം പിടിച്ചുപറ്റിയത്. 2008ലെ ആദ്യ ഐ പി എല്‍  മുതല്‍ താരലേലം നിയന്ത്രിക്കുന്നത് റിച്ചാര്‍ഡ് മാഡ്‌ലീയാണ്.

ഒരിക്കല്‍ കൂടി ഒരു ഐ പി എല്‍ ലേലം അടുത്തെത്തിയപ്പോള്‍ ആരാധകരുടെ മനസ്സിലും മാഡ്‌ലീ തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ വീണ്ടും ലേലത്തിനായി എത്തിയ മാഡ്‌ലീയും ഏറെ ആവേശത്തിലാണ്. കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മാഡ്‌ലീ തന്റെ മനസ്സ് തുറന്നത്. ‘ വലിയ എനര്‍ജിയുള്ള ആളാണ് ഞാന്‍. ഐ പി എല്ലാണ് എന്റെ കരിയറിലെ ഹൈലൈറ്റ്, ഒരു സംശയവും വേണ്ട’ – മാഡ്‌ലീ പറഞ്ഞു.

2014ല്‍ യുവരാജ് സിംഗിനെ ലേലം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ പറ്റിയും മാഡ്‌ലീ വെളിപ്പെടുത്തി. യുവരാജിന് വില പത്തു കോടിയിലെത്തി നില്‍ക്കേ മാഡ്‌ലീയുടെ കയ്യിലുള്ള ചുറ്റിക തട്ടി ശബ്ദമുണ്ടാവുകയായിരുന്നു. ഇതോടെ യുവരാജിനെ തങ്ങള്‍ സ്വന്തമാക്കിയെന്ന് ബാംഗ്ലൂർ അവകാശപ്പെട്ടു. എന്നാല്‍ താരത്തെ വിട്ടിട്ടില്ലെന്ന് കൊല്‍ക്കത്ത പറഞ്ഞതോടെ ലേലം പുനരാരംഭിക്കുകയും ചെയ്തു. ഒടുവില്‍ 16 കോടിക്കാണ് ബെംഗളുരു യുവരാജിനെ സ്വന്തമാക്കിയത്.

അന്ന് സംഭവിച്ചതില്‍ തന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നാണ് ബാഡ്‌ലീ പറഞ്ഞത്. ‘ താനൊരു മനുഷ്യനാണ് നിങ്ങള്‍ തിരിച്ചറിയണമെന്നും ഒരു മൈതാനത്ത് നില്‍ക്കുന്ന അവസ്ഥ തന്നെയാണ് ലേലത്തിന്റെ സ്റ്റേജിലുമെന്നും ബാഡ്‌ലീ പറഞ്ഞു. എന്നാല്‍ ഇന്ന് അല്‍പ്പസമയത്തിനകം തുടരാനിരിക്കുന്ന ഐ പി എല്‍ ലേലത്തിലും ബാഡ്‌ലീയെന്ന ഈ മനുഷ്യനുണ്ടാകും താരങ്ങളുടെ പേര് ഉച്ചത്തില്‍ വിളിച്ച് പറയാന്‍. അതുവഴി ആരാധകരുടെ മനസ്സില്‍ കയറാന്‍.