SHARE

ഇന്ത്യക്കെതിരെ പരമ്പര നേടാന്‍ ഓസ്‌ട്രേലിയയ്ക്കു സാധിക്കുമെന്നും പരമ്പര നേടുമെന്നും ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. പരമ്പരയിലെ ആദ്യ ഏകദിനം ഇന്നു നടക്കാനിരിക്കെ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു റിക്കിപോണ്ടിംഗിന്റെ പ്രതികരണം.

2-1 ന് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കുമെന്നാണ് പോണ്ടിംഗ് ഉറപ്പിച്ചു പറയുന്നത്. കഴിഞ്ഞ തവണയേറ്റ പരാജയത്തിന് പ്രതികാരം ചെയ്യാനാവും ഇന്ത്യ ഇറങ്ങുകയെന്നും എന്നാല്‍ ലോകകപ്പിലെ മികച്ച പ്രകടനവും ടെസ്റ്റ് ക്രിക്കറ്റില്‍ അടുത്തയിടെ പുറത്തെടുത്ത മികച്ച പ്രകടനവും ഓസീസിന് ആത്മവിശ്വാസം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ശേഷമായിരുന്നു ഇന്ത്യ 3-2 ന് പരമ്പരയില്‍ പരാജയപ്പെട്ടത്. ആദ്യ മത്സരം ഇന്ന് ഉച്ചക്കാണ് ആരംഭിക്കുന്നത്. കഴിയിടെ വിവിധ ടീമുകളുമായി നടന്ന മത്സരങ്ങളില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും മികച്ച പ്രകടനാമാണ് കാഴ്ചവച്ചിരുന്നത്.