SHARE

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ മുന്നിൽ തന്നെയുണ്ട് റിക്കി പോണ്ടിങ്. കളിക്കളത്തിൽ വിജയം മാത്രം നേടിയെടുക്കാനുള്ള ആവേശവും ശരീരഭാഷയുമാണ് പോണ്ടിങ് പ്രകടിപ്പിക്കുക. കളിക്കളത്തിൽ നിന്ന് വിരമിച്ച് വർഷങ്ങളേറെ കഴിഞ്ഞിട്ടും പോണ്ടിങ്ങിന്റെ വിജയദാഹം അടങ്ങുന്നില്ല.

ഐ.പി.എല്ലിൽ ഡെൽഹി ക്യാപിറ്റൽസിന്റെ പരിശീലകനാണിപ്പോൾ പോണ്ടിങ്. കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹിയുടെ വിജയത്തിന് ശേഷം പോണ്ടിങ് ഏറെ ആവേശഭരിതനയാണ് കാണപ്പെട്ടത്. വിജയത്തോടുള്ള പോണ്ടിങ്ങിന്റെ ഈ ആവേശപ്രതികരണം ആരാധകരും ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഇതേക്കുറിച്ച് പോണ്ടിങ് തുറന്നുപറയുകയാണ്.

ഡ​ഗ്ഔട്ടിൽ ഞാൻ എപ്പോഴും വികാരഭരിതനായിരിക്കും, സന്തോഷവും ദുഖവുമൊക്കെ ഞാാൻ പ്രകടിപ്പിക്കും, അതിനുകാരണം, ടീമിന്റെ മത്സരഫലം എനിക്ക് അത്രയേറെ പ്രധാനപ്പെട്ടതായതുകൊണ്ടാണ്, ഞങ്ങൾ ഒരുപാട് കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്, വലിയ തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളും നടത്താറുണ്ട്, ഇത് പ്രതിഫലിക്കുന്നത് മത്സരത്തിലാണ്, അതിനാൽ തന്നെയാണ് മത്സരഫലങ്ങളെ ഞാൻ ഇത്രയേറെ വികാരപമായി സമീപിക്കുന്നത്, പോണ്ടിങ് മാധ്യമങ്ങളോട് പറഞ്ഞു.

രാജസ്ഥാനെതരിതായ മത്സരത്തിൽ താൻ കൂടുതൽ ആവേശം കൊണ്ടതിന്റ കാരണം,വളരെ മോശമായി തുടങ്ങിയിട്ടും ടീം വിജയം നേടിയതിനാലാണെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു. ഞാൻ എപ്പോഴം കളിക്കാരോട് പറയാനുണ്ട്, അവസാനം നിമിഷം വരെ പൊരുതുക, അങ്ങനവന്നാൽ ജയിക്കാൻ സാധ്യതയില്ലാത്ത മത്സരങ്ങളിൽ നിന്നും വിജയം നേടാം, രാജസ്ഥാനെതിരായത് അത്തരമൊരു മത്സരമായിരുന്നു, പോണ്ടിങ് പറഞ്ഞു.