SHARE

കഴിഞ്ഞ ദിവസം ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത് മുതൽ ക്രിക്കറ്റ് ലോകത്ത് നിന്നുയരുന്ന ചോദ്യമാണ് എന്ത് കൊണ്ട് ഋഷഭ് പന്തിനെ ടീമിൽ നിന്നൊഴിവാക്കി എന്നത്. പല പ്രമുഖ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും ഈ ചോദ്യം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോളിതാ സംഭവത്തിൽ അഭിപ്രായം വ്യക്തമാക്കി മുൻ ഓസീസ് നായകൻ റിക്കി പോണ്ടിംഗും രംഗത്ത് വന്നിരിക്കുന്നു.

പന്തിനെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നൊഴിവാക്കിയത് ഞെട്ടിക്കുന്ന കാര്യമാണെന്ന് പോണ്ടിംഗ് പറയുന്നു. ലോകകപ്പിൽ ഇന്ത്യയുടെ എക്സ് ഫാക്ടർ ആകാൻ കഴിവുണ്ടായിരുന്ന താരമാണ് പന്തെന്ന് അഭിപ്രായപ്പെടുന്ന പോണ്ടിംഗ്, പന്ത് ടീമിലുണ്ടായിരുന്നെങ്കിൽ ഇന്ത്യയുംമറ്റ് ടീമുകളുംതമ്മിലുള്ള പ്രധാന വ്യത്യാസം അദ്ദേഹമായിരുന്നേനെയെന്നും കൂട്ടിച്ചേർത്തു. പന്ത് നാലോ, അഞ്ചോ സ്ഥാനത്ത് കളിക്കുന്നത് ഇന്ത്യൻ ടീമിന്‌ വളരെയധികംഗുണകരമാണ്, അദ്ദേഹത്തിന്റെ കഴിവുംപ്രതിഭയും അറിയാവുന്നത് കൊണ്ട് ഞാൻ പറയുകയാണ് പന്ത് ഏറ്റവും കുറഞ്ഞത് മൂന്ന് ലോകകപ്പുകളിലെങ്കിലും കളിച്ചില്ലെങ്കിലായിരിക്കും തനിക്ക് അത്ഭുതം.” പോണ്ടിംഗ്‌ പറഞ്ഞുനിർത്തി.