SHARE

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ കളിച്ച് ഇന്ത്യൻ യുവതാരം ഋഷഭ് പന്ത് ടെസ്റ്റ് അരങ്ങേറ്റം കുറിക്കുമെന്ന് സൂചന. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും ഇന്ത്യൻ വിക്കറ്റ് കാത്ത ദിനേഷ് കാർത്തിക് അമ്പേ പരാജയപ്പെട്ടതാണ് പന്തിന് അനുകൂലമാകുന്നത്. ഇത് വരെ കളിച്ച നാലിന്നിംഗ്സുകളിൽ ആകെ 21 റൺസ് മാത്രം നേടിയ കാർത്തിക്, രണ്ട് ടെസ്റ്റുകളിൽ നിന്ന് 30 ബൈ റണ്ണുകളും വഴങ്ങിയിരുന്നു.

അതേ സമയം നേരത്തെ നടന്ന ഇന്ത്യ എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച് രാഹുൽ ദ്രാവിഡ് അടക്കമുള്ള താരങ്ങളുടെ പ്രശംസ പിടിച്ചുപറ്റാൻ പന്തിന് കഴിഞ്ഞിരുന്നു. ശനിയാഴ്ച നോട്ടിംഗ് ഹാമിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ പരാജയപ്പെട്ട ടീം ഇന്ത്യ ഇന്നാണ് മൂന്നാം ടെസ്റ്റിന് വേണ്ടിയുള്ള പരിശീലനം തുടങ്ങിയത്.