SHARE

ഓസ്ട്രേലിയൻ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിലെ ഏറ്റവും ഊർജ്ജസ്വലനായ താരങ്ങളിലൊരാളാണ് യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത്. മത്സരത്തിലുടനീളം സ്വന്തം ടീമിനെ പ്രോത്സാഹിപ്പിച്ച് കൊണ്ടിരിക്കുന്ന പന്ത് സഹതാരങ്ങളെ രസിപ്പിക്കാനും മിടുക്കനാണ്. ഇപ്പോളിതാ പെർത്തിൽ നടന്ന് കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിനിടയിൽ തമാശ കാട്ടി സഹതാരങ്ങളെ പൊട്ടിച്ചിരിപ്പിച്ചിരിക്കുകയാണ് പന്ത്.

പെർത്ത് ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ മൂന്നാം സെഷനിടയ്ക്കുള്ള ഡ്രിങ്ക്സ് ബ്രേക്കിനിടയ്ക്കായിരുന്നു‌സംഭവം. പെർത്തിലെ കനത്ത ചൂടിൽ തളർന്ന ഇന്ത്യൻ താരങ്ങൾ വെള്ളം കുടിക്കുന്നതിനിടയിൽ ഇന്ത്യൻ ടീം ഫിസിയോ പാട്രിക് ഫർഹടും ഗ്രൗണ്ടിലെത്തിയിരുന്നു‌‌. ഇതിനിടയിൽ പാട്രികിന്റെ അടുക്കലെത്തിയ പന്ത് തന്റെ രണ്ട് കൈകളും ഉപയോഗിച്ച് അദ്ദേഹത്തിന്റെ ഇരു ചെവികളിലുമായി പിടിക്കുകയായിരുന്നു. ഇതിനിടയിൽ സിനിമ ഡയലോഗ് പോലെ എന്തോ ഒന്ന് പന്ത്, പാട്രികിനോട് പറയുകയും ചെയ്തു.

പന്തിന്റെ ഈ രസകരമായ പ്രവൃത്തി കണ്ട സഹതാരങ്ങൾക്കും ചിരിപൊട്ടി. പന്ത് തമാശ കാണിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെ സംഭവം വൈറലായിട്ടുണ്ട്.