SHARE

വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി – ട്വന്റിയിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യന്‍ യുവതാരം ഋഷഭ് പന്ത് പഴങ്കഥയാക്കിയത് മഹേന്ദ്രസിംഗ് ധോണിയുടെ പേരിലുള്ള ഒരു റെക്കോര്‍ഡും. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ട്വന്റി-ട്വന്റിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഇന്നലെ ഋഷഫ് പന്ത് നേടിയത്. 42 പന്തില്‍ നിന്നും 65 റണ്‍സാണ് പന്ത് അടിച്ചു കൂട്ടിയത്.

മുമ്പ് ഈ റെക്കോര്‍ഡ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ പേരിലായിരുന്നു. 2017 ല്‍ ദക്ഷിണാഫ്രീക്കയ്‌ക്കെതിരെ ബംഗളുരുവില്‍ എം.എസ് ധോണി നേടിയ 56 റണ്‍സെന്ന റെക്കോര്‍ഡാണ് പന്ത് മറികടന്നത്. ഈ പട്ടികയില്‍ മൂന്നാമതു നില്‍ക്കുന്നതും മുമ്പ് ധോണി ഒരു മത്സരത്തില്‍ നേടിയ 52 എന്ന സ്‌കോറാണ്.

-Advertisement-

ആദ്യ മത്സരത്തില്‍ പൂജ്യത്തിനു പുറത്തായ പന്തിനു രണ്ടാം മത്സരത്തില്‍ വെറും 4 റണ്‍സ് മാത്രമാണ് നേടാനായത്. ഇതേ തുടര്‍ന്നു നിരവധി വിമര്‍ശനങ്ങളായിരുന്നു ഈ യുവതാരത്തിനു നേരെ ഉയര്‍ന്നത്.